ജയത്തോടെ സിറ്റി തലപ്പത്ത്;ചെല്‍സിയെ തകര്‍ത്ത് ബ്രൈട്ടണ്‍,ഇഞ്ചുറി ടൈമില്‍ ടോട്ടനത്തിന് ജയം


photo:twitter/Premier League

ലെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ടോട്ടനം ഹോട്‌സ്പറിനും വിജയം. മാഞ്ചെസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ലെസ്റ്റര്‍ സിറ്റിയെയും ടോട്ടനം രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെയും തോല്‍പ്പിച്ചു. അതേസമയം മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സിയെ ബ്രൈട്ടണ്‍ അട്ടിമറിച്ചു. ഇതോടെ പോയന്റ് പട്ടികയില്‍ ആഴ്‌സനലിനെ മറികടന്ന് സിറ്റി ഒന്നാം സ്ഥാനത്തെത്തി.

ലെസ്റ്ററിന്റെ തട്ടകമായ കിങ് പവര്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍താരം എര്‍ലിങ് ഹാളണ്ടില്ലാതെയാണ് സിറ്റി കളിക്കാനിറങ്ങിയത്. പരിക്കേറ്റ ഹാളണ്ടിന്റെ അഭാവത്തില്‍ ജൂലിയന്‍ അല്‍വാരസാണ് സിറ്റിക്കായി ബൂട്ടുകെട്ടിയത്. ആദ്യ പകുതിയില്‍ ചാമ്പ്യന്‍മാര്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സിറ്റി ലീഡെടുത്തു. പെനാല്‍റ്റി ബോക്‌സിനടുത്ത് വെച്ച് ലഭിച്ച ഫ്രീകിക്ക് മനോഹരമായി കെവിന്‍ ഡിബ്രുയിന്‍ വലയിലാക്കി. ഗോള്‍ തിരിച്ചടിക്കാന്‍ ലെസ്റ്റര്‍ ആക്രമിച്ച് കളിച്ചുവെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി. ജയത്തോടെ പോയന്റ് പട്ടികയില്‍ ആഴ്‌സനലിനെ മറികടന്ന് സിറ്റി ഒന്നാം സ്ഥാനത്തെത്തി.



മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സിയെ ബ്രൈട്ടണ്‍ പരാജയപ്പെടുത്തി. ഒന്നിനെതിരേ നാല്‌ ഗോളുകള്‍ക്കാണ് ബ്രൈട്ടണ്‍ ചെല്‍സിയെ തകര്‍ത്തത്. അഞ്ചാം മിനിറ്റില്‍ തന്നെ ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡിലൂടെ ബ്രൈട്ടണ്‍ മുന്നിലെത്തി. സ്വന്തം മൈതാനത്ത് തുടരെത്തുടരെ ആക്രമിച്ചുകളിച്ച ബ്രൈട്ടണ്‍ ആദ്യ പകുതി മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നു. 14-ാം മിനിറ്റില്‍ റൂബന്‍ ലോഫ്റ്റസ് ചീക്ക് 42-ാം മിനിറ്റില്‍ ട്രെവോ ചലോബ എന്നിവര്‍ സെല്‍ഫ് ഗോളടിച്ചത് ചെല്‍സിക്ക് തിരിച്ചടിയായി. 48-ാം മിനിറ്റില്‍ കായ് ഹവേര്‍ട്‌സ് ഗോള്‍ മടക്കിയെങ്കിലും പിന്നീട് ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. 92-ാം മിനിറ്റില്‍ പാസ്‌കല്‍ ഗ്രോസ്സും ഗോളടിച്ചതോടെ നീലപ്പട തോല്‍വിയോടെ മടങ്ങി.

രണ്ട് ഗോളുകള്‍ക്ക് പിറകിലായതിന് ശേഷം ബേണ്‍മൗത്തിനെതിരേ ടോട്ടനം അവിശ്വസനീയ ജയം സ്വന്തമാക്കി. സ്‌ട്രൈക്കര്‍ കീഫര്‍ മൂറിന്റെ ഇരട്ടഗോളില്‍ ബേണ്‍മൗത്ത് മുന്നിട്ട്‌ നിന്നെങ്കിലും ടോട്ടനം ശക്തമായി തിരിച്ചുവന്നു. 57-ാം മിനിറ്റില്‍ റയാന്‍ സെസ്സെഗ്നണ്‍, 73-ാം മിനിറ്റില്‍ ബെന്‍ ഡേവിസ് എന്നിവരുടെ ഗോളില്‍ ടോട്ടനം തിരിച്ചടിച്ചു. ഇഞ്ചുറി ടൈമില്‍ റൊഡ്രിഗോ ബെന്റക്കറും വലകുലുക്കിയതോടെ ടോട്ടനം വിജയം പിടിച്ചെടുത്തു.13 മത്സരങ്ങളില്‍ നിന്ന് 26 പോയന്റോടെ നിലവില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ടോട്ടനം.

Content Highlights: manchester city beat leicester, top of the table


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented