Photo: twitter.com|premierleague
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് തകര്‍പ്പന്‍ ജയം. എവര്‍ട്ടണെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് പെപ് ഗാര്‍ഡിയോളയും സംഘവും വിജയമാഘോഷിച്ചത്.
സിറ്റിയ്ക്ക് വേണ്ടി റഹീം സ്‌റ്റെര്‍ലിങ്ങും റോഡ്രി ഹെര്‍ണാണ്ടസും ബെര്‍ണാഡോ സില്‍വയും ലക്ഷ്യം കണ്ടു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്താന്‍ സിറ്റിയ്ക്ക് കഴിഞ്ഞു.
ആദ്യ പകുതിയില്‍ 44-ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ക്യാന്‍സെലോയുടെ പാസ് സ്വീകരിച്ച സ്റ്റെര്‍ലിങ് മികച്ച ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ സിറ്റി 1-0 ന് മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് രണ്ടായി ഉയര്‍ത്താന്‍ സിറ്റിയ്ക്ക് സാധിച്ചു. ഇത്തവണ റോഡ്രിയാണ് സിറ്റിയ്ക്ക് വേണ്ടി വല ചലിപ്പിച്ചത്. 25 വാര അകലെനിന്ന് റോഡ്രി തൊടുത്ത ഉഗ്രന്‍ കിക്ക് പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് തുളഞ്ഞുകയറി. ഇതോടെ സിറ്റി വിജയമുറപ്പിച്ചു.
പിന്നീട് 86-ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വ കൂടി ലക്ഷ്യം കണ്ടതോടെ സിറ്റി വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി. ഈ വിജയത്തോടെ സിറ്റി 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളടക്കം 26 പോയന്റ് സ്വന്തമാക്കി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 12 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചെല്‍സി 29 പോയന്റുമായി ഒന്നാമത് നില്‍ക്കുന്നു. ലിവര്‍പൂള്‍, വെസ്റ്റ് ഹാം, ആഴ്‌സനല്‍ എന്നീ ടീമുകളാണ് മൂന്നുമുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.
Content Highlights: Manchester City beat Everton in English Premier League 2021-2022
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..