മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് രണ്ടാം ജയം. അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ട ഗോള്‍ മികവില്‍ ബൗണ്‍മൗത്തിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്. 

ക്ലബ്ബ് കരിയറില്‍ അഗ്യൂറോ ഇതോടെ 400 ഗോളുകള്‍ തികച്ചു. ഇതില്‍ 235 എണ്ണം സിറ്റി ജേഴ്‌സിയിലാണ്. 15-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയിനിന്റെ പാസില്‍ നിന്നായിരുന്നു അഗ്യൂറോയുടെ ആദ്യ ഗോള്‍. 43-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ പാസില്‍ നിന്ന് റഹീം സ്റ്റെര്‍ലിങ് സിറ്റിയുടെ ലീഡുയര്‍ത്തി

ആദ്യ പകുതിയുടെ അധികസമയത്ത് ഹാരി വില്‍സനിലൂടെ ബൗണ്‍മൗത്ത് ഒരു ഗോള്‍ മടക്കിയെങ്കിലും 64-ാം മിനിറ്റില്‍ അഗ്യൂറോ രണ്ടാം ഗോളും നേടിയതോടെ ബൗണ്‍മൗത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

ജയത്തോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുമായി സിറ്റി രണ്ടാം സ്ഥാനത്താണ്.

Content Highlights: Manchester City beat Bournemouth Sergio Aguero Reaches 400 Career Goals