ഹാളണ്ടിന് വീണ്ടും ഹാട്രിക്ക്, സിറ്റിയ്ക്കും ആഴ്‌സനലിനും ലിവര്‍പൂളിനും തകര്‍പ്പന്‍ വിജയം


എന്നാല്‍ കരുത്തരായ ടോട്ടനം സമനിലയില്‍ കുരുങ്ങി.

Photo: twitter.com/premierleague

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്‍ക്കെല്ലാം വിജയം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയും ആഴ്‌സനലും ലിവര്‍പൂളും വിജയം സ്വന്തമാക്കി. സിറ്റി നോട്ടിങ്ങാം ഫോറസ്റ്റിനെയും ആഴ്‌സനല്‍ ആസ്റ്റണ്‍ വില്ലയെയും ലിവര്‍പൂള്‍ ന്യൂകാസില്‍ യുണൈറ്റഡിനെയും പരാജയപ്പെടുത്തി.

സിറ്റി എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് നോട്ടിങ്ങാം യുണൈറ്റഡിനെ കീഴടക്കിയത്. സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് സിറ്റിയ്ക്ക് വേണ്ടി ഹാട്രിക്ക് നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് നേടിക്കൊണ്ട് ഹാളണ്ട് ചരിത്രം കുറിച്ചു. പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച് ആദ്യ അഞ്ചുമത്സരങ്ങള്‍ക്കുള്ളില്‍ തന്നെ താരം ഒന്‍പത് ഗോളുകള്‍ നേടി. ഇത് പ്രീമിയര്‍ ലീഗിലെ റെക്കോഡാണ്. സിറ്റിയ്ക്ക് വേണ്ടി ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജാവോ ക്യാന്‍സലോയും വലകുലുക്കി. കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെയും ഹാളണ്ട് ഹാട്രിക്ക് നേടിയിരുന്നു.

പ്രീമിയര്‍ ലീഗില്‍ അപരാജിതക്കുതിപ്പ് തുടരുന്ന ആഴ്‌സനല്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും വിജയം നേടി. ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ പരാജയപ്പെടുത്തിയത്. ഗണ്ണേഴ്‌സിനുവേണ്ടി സൂപ്പര്‍താരം ഗബ്രിയേല്‍ ജെസ്യൂസും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലും ഗോളടിച്ചപ്പോള്‍ ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി ഡഗ്ലസ് ലൂയിസ് ആശ്വാസ ഗോള്‍ നേടി.

ലിവര്‍പൂള്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ന്യൂകാസിലിനെ കീഴടക്കിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകളിച്ച് ചെമ്പട വിജയം നേടി. ഇന്‍ജുറി ടൈമില്‍ ഗോളടിച്ച ഫാബിയോ കാര്‍വാലോയാണ് ലിവര്‍പൂളിന്റെ വിജയശില്‍പ്പി. റോബര്‍ട്ടോ ഫിര്‍മിനോയും ടീമിനായി ലക്ഷ്യം കണ്ടു. ന്യൂകാസിലിനായി അരങ്ങേറ്റതാരം അലക്‌സാണ്ടര്‍ ഐസക്ക് ഗോളടിച്ചു.

എന്നാല്‍ കരുത്തരായ ടോട്ടനം സമനിലയില്‍ കുരുങ്ങി. വെസ്റ്റ് ഹാമാണ് ടോട്ടനത്തെ സമനിലയില്‍ പിടിച്ചത്. ആദ്യപകുതിയില്‍ തിലോ കെഹ്‌റര്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ ടോട്ടനം മത്സരത്തില്‍ ലീഡെടുത്തെങ്കിലും വെസ്റ്റ് ഹാമിനായി രണ്ടാം പകുതിയില്‍ തോമസ് സൗസെക് സമനില ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സിനെ ബേണ്‍മത്ത് ഗോള്‍രഹിത സമനിലയില്‍ തളച്ചു.

അഞ്ചാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആഴ്‌സനല്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. അഞ്ച് മത്സരങ്ങളും വിജയിച്ച ആഴ്‌സനലിന് 15 പോയന്റുണ്ട്. 13 പോയന്റുള്ള സിറ്റി രണ്ടാമതും 11 പോയന്റുള്ള ടോട്ടനം മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ലിവര്‍പൂള്‍ അഞ്ചാമതാണ്.

Content Highlights: epl 2022-2023, english premier league, epl 2022-2023, manchester city, arsenal, liverpool, tottenham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented