തുടര്‍ച്ചയായ മൂന്നാം ജയം; ലെസ്റ്ററിനെയും തകര്‍ത്ത് യുണൈറ്റഡ് മുന്നേറ്റം


Photo: AP

ലെസ്റ്റര്‍: സീസണില്‍ തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം പുതിയ കോച്ച് എറിക് ടെന്‍ഹാഗിനു കീഴില്‍ തുടര്‍ വിജയങ്ങളുമായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ലെസ്റ്റര്‍ സിറ്റിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന യുണൈറ്റഡ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി.

23-ാം മിനിറ്റില്‍ ജേഡന്‍ സാഞ്ചോയാണ് യുണൈറ്റഡിന്റെ വിജയ ഗോള്‍ നേടിയത്. ഇത്തവണയും ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഹാരി മഗ്വെയര്‍ എന്നിവരെ ആദ്യ ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തിയാണ് ടെന്‍ഹാഗ് ടീമിനെ ഇറക്കിയത്. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു യുണൈറ്റഡിന്റെ ഗോള്‍ വന്നത്. ബ്രൂണോ ഫെര്‍ണാണ്ടസും റാഷ്‌ഫോര്‍ഡും ചേര്‍ന്ന മുന്നേറ്റത്തില്‍ നിന്ന് റാഷ്‌ഫോര്‍ഡിന്റെ പാസ് സ്വീകരിച്ച സാഞ്ചോ, ഗോളിയേയും ഡ്രിബിള്‍ ചെയ്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ യുണൈറ്റഡ് കാസെമിറോയേയും റൊണാള്‍ഡോയേയും കളത്തിലിറക്കി. എങ്കിലും വീണ്ടും സ്‌കോര്‍ ചെയ്യാന്‍ അവര്‍ക്കായില്ല.

നിലവില്‍ ലീഗില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയങ്ങളുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.

Content Highlights: Man United turnaround continues with third straight win against Leicester City


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented