സ്റ്റീവ് കോപ്പല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍


ഒരു വര്‍ഷത്തെ കരാറിലാണ് അറുപതുകാരനായ കോപ്പല്‍ ടീമിനൊപ്പം ചേരുന്നത്.

മുന്‍ ഇംഗ്ലീഷ് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനുമായ സ്റ്റീവ് കോപ്പല്‍ ഐ.എസ്.എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനാവും. ടീമുടമ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു വര്‍ഷത്തെ കരാറിലാണ് അറുപതുകാരനായ കോപ്പല്‍ ടീമിനൊപ്പം ചേരുന്നത്. കഴിഞ്ഞ സീസണിലെ മോശപ്പെട്ട പ്രകടനത്തെ തുടര്‍ന്ന് അയര്‍ലന്‍ഡുകാരനായ ടെറി ഫെലാനെ ഒഴിവാക്കിയതിനുശേഷം ടീമിന് ഒരു പരിശീലകന്‍ ഉണ്ടായിരുന്നില്ല.

നേരത്തെ ലെവന്റെയുടെ പരിശീലകന്‍ യുവാന്‍ ഇഗ്‌നാഷ്യോ മാര്‍ട്ടിനെസിനെ പരിശീലകനാക്കാന്‍ ശ്രമിച്ചിരുന്നു അതിന് ശേഷം മുന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസിനെ വീണ്ടും സമീപിച്ചെങ്കിലും ജെയിംസ് വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ് കോപ്പലിനെ സമീപിച്ചത്. കൊപ്പല്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും.

1982ലെ ലോകകപ്പ് ഉള്‍പ്പടെ ഇംഗ്ലണ്ടിനുവേണ്ടി 42 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് വിംഗറായ സ്റ്റീഫന്‍ ജെയിംസ് കോപ്പല്‍. ഏഴ് ഗോളും നേടി. 1982ലെ സ്‌പെയിന്‍ ലോകകപ്പിനിടെ പരിക്കേറ്റു മടങ്ങിയ കോപ്പലിന് പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനായില്ല.

ട്രാന്‍മെരെ റോവേഴ്‌സിനുവേണ്ടി കളിച്ചു തുടങ്ങിയ കോപ്പല്‍ ഏറ്റവും കൂടുതല്‍ അണിഞ്ഞത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജെഴ്‌സിയാണ്. യുണൈറ്റഡിന്റെ ചെങ്കുപ്പായത്തില്‍ 322 മത്സരങ്ങള്‍ കളിച്ച കോപ്പല്‍ 53 ഗോള്‍ നേടുകയും ചെയ്തു.

1982ല്‍ ഹംഗറിക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാല്‍മുട്ടിനേറ്റ പരിക്ക് അധികരിച്ചതിനെ തുടര്‍ന്ന് 1983ല്‍ മത്സരരംഗത്ത് നിന്ന് പിന്‍വാങ്ങിയ കൊപ്പല്‍ 1984 മുതല്‍ പരിശീലകവേഷത്തിലേയ്ക്ക് മാറി. ക്രിസ്റ്റല്‍ പാലസായിരുന്നു പരിശീലിപ്പിച്ച ആദ്യ ടീം. 1996ല്‍ ഒരു വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനേജരായി. ആറു മത്സരങ്ങളില്‍ മാത്രമാണ് കോപ്പല്‍ സിറ്റിയെ പരിശീലിപ്പിച്ചത്. ഏറ്റവും കുറഞ്ഞ കാലം സിറ്റിയുടെ പരിശീലകനായ വ്യക്തിയെന്ന റെക്കോഡ് കൊപ്പലിന് സ്വന്തമാണ്. പിന്നീട് ബ്രെന്റ്‌ഫോഡ്, ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയണ്‍, റീഡിങ്, ബ്രിസ്റ്റള്‍ സിറ്റി എന്നിവയുടെ പരിശീലകനായി. ക്രോളി ടൗണിന്റെുയം പോര്‍ട്‌സ്മൗത്തിന്റെയും ഫുട്‌ബോള്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചശേഷമാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.

രണ്ടു വര്‍ഷത്തിനിടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനാവുന്ന നാലാമത്തെയാളാണ് കോപ്പല്‍. ഒരേസമയം ഗോളിയും പരിശീലകനുമായിരുന്ന ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസിന്റേതായിരുന്നു ആദ്യ ഊഴം. ഡേവിഡ് ജെയിംസിന്റെ കീഴിലാണ് കന്നി സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് റണ്ണറപ്പുകളായത്. പിന്നീട് കഴിഞ്ഞ സീസണില്‍ ആറു മത്സരങ്ങളില്‍ പീറ്റര്‍ ടെയ്‌ലറും ഒരു മത്സരത്തില്‍ ട്രെവര്‍ മോര്‍ഗനും ആറു മത്സരങ്ങളില്‍ ടെറി ഫെലാനും ടീമിനെ പരിശീലിപ്പിച്ചു. എന്നാല്‍ ടീമിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

കഴിഞ്ഞ സീസണിലെ മോശപ്പെട്ട പ്രകടനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടീമിനെ തിരിച്ചുകൊണ്ടുവരാന്‍ സച്ചിനൊപ്പം തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനും നിര്‍മാതാക്കളായ അല്ലു അരവിന്ദും നിമ്മഗഢ പ്രസാദുമെല്ലാം ഓഹരി പങ്കാളികളായി രംഗത്തുവന്നിരിക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented