ഹമ്മല്‍സും സാഞ്ചസും ബയറണ്‍ മ്യൂണിക്കില്‍


മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തിനൊടുവില്‍ 264 കോടി രൂപയ്ക്കാണ് സാഞ്ചസിനെ ബയറണ്‍ സ്വന്തമാക്കിയത്‌

മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ താരം മാറ്റ്‌സ് ഹമ്മല്‍സും പോര്‍ച്ചുഗീസ് താരം റെനറ്റൊ സാഞ്ചസും ജര്‍മന്‍ ക്ലബ്ബ് ബയറണ്‍ മ്യൂണിക്കില്‍ ചേര്‍ന്നു. ബുണ്ടസ്‌ലിഗ വിജയികളായ ബയറണ്‍ മ്യൂണിക്കുമായി അഞ്ച് വര്‍ഷത്തെ കരാറാണ് ഇരുവരും ഒപ്പ് വെച്ചത്. പതിനെട്ടുകാരനായ സാഞ്ചസിനെ 264 കോടി രൂപയ്ക്കാണ് ബെനിഫിക്കയില്‍ നിന്നും ബയറണ്‍ വാങ്ങിയത്. സാഞ്ചസിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്തുണ്ടായിരുന്നു. ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മണ്ടിന്റെ ക്യാപ്റ്റനും പ്രതിരോധതാരവുമായ ഹമ്മല്‍സിനെ എത്ര രൂപയ്ക്കാണ് വാങ്ങിച്ചതെന്ന് രണ്ട് ക്ലബ്ബുകളും പുറത്ത് വിട്ടിട്ടില്ല. പെപ്പ് ഗാര്‍ഡിയോളക്ക് പകരം കാര്‍ലോ ആൻസലോട്ടി ടീമിന്റെ പരിശീലകനായി സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായാണ് ഇരുതാരങ്ങളും ബയറണിലെത്തിയത്. 2013ന് ശേഷം ബയറണിലെത്തുന്ന മൂന്നാമത്തെ ഡോർട്ട്മണ്ട് കളിക്കാരനാണ് ഹമ്മല്‍സ്. നേരത്തെ മരിയോ ഗോഡ്‌സെയും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌ക്കിയും ഡോര്‍ട്ട്മുണ്ടില്‍ നിന്നും ബയറണിലെത്തിയിരുന്നു. നേരത്തെ ബയറണിന്റെ രണ്ടാംനിര ടീമിലുണ്ടായിരുന്ന ഹമ്മല്‍സ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബയറണില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ കരാറിനുണ്ട്.

— FC Bayern English (@FCBayernEN) May 10, 2016

2014 ബ്രസീല്‍ ലോകകപ്പില്‍ കിരീടം നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്ന ഹമ്മല്‍സ് ഡോർട്ട്മണ്ടിനായി 200ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2011ലും 2012ലും ബുണ്ടസ്‌ലിഗ കിരീടം നേടാന്‍ ഡോര്‍ട്ട്മണ്ടിനെ സഹായിച്ച ഹമ്മല്‍സ് 2012ല്‍ ജര്‍മന്‍ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു. 2013 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെയെത്തിയ ഡോര്‍ട്ട്മണ്ടിന്റെ പ്രകടനത്തില്‍ ഹമ്മല്‍സിന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു. ബെനിഫിക്കയ്ക്കായി 24 മത്സരങ്ങള്‍ കളിച്ച സാഞ്ചസ് രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented