പൂങ്ങോട് പി.എഫ്.സി. ഫുട്ബോൾ ടൂർണമെന്റ് സെമിഫൈനൽ മത്സരം കാണാനെത്തിയവർ | Photo: Print Edition
കാളികാവ്: മലപ്പുറത്തിന്റെ ഫുട്ബോള്‍ ആരവം തല്ലിക്കെടുത്താനാവില്ല. പ്രളയവും കോവിഡും സൃഷ്ടിച്ച സാമ്പത്തികമാന്ദ്യത്തെയും കളിയാരവം തോല്‍പ്പിക്കുന്ന കാഴ്ചയാണ് മൈതാനങ്ങളില്‍. അയ്യായിരത്തിലേറെപേര്ക്ക് ഒരുക്കിയ ഗാലറിയും തികയുന്നില്ല. ബാരിക്കേഡുകള്‍ ഭേദിച്ച് ടച്ച്ലൈന് വരെ ഇരുന്നാണ് കളിക്കമ്പക്കാര്‍ മത്സരം കാണുന്നത്.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തുടങ്ങിയ ആദ്യ അംഗീകൃത സെവന്‍സാണ് പെരിന്തല്‍മണ്ണ കാദറലി ടൂര്‍ണമെന്റ്. കാണികളുടെ ബാഹുല്യംകൊണ്ട് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം പൂര്‍ത്തിയാക്കാന്‍പോലും കഴിഞ്ഞില്ല.
രണ്ടാമത്തെ അംഗീകൃത ടൂര്‍ണമെന്റായ പൂങ്ങോട് പി.എഫ്.സി. ജനകീയ ടൂര്‍ണമെന്റും സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്. സെമിഫൈനല്‍ മത്സരങ്ങള്‍ തുടങ്ങിയതോടെ കാണികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മൈതാനത്ത് തറയിലിരുന്നാണ് കളി കാണുന്നത്. ഒരുമണിക്കൂര്‍ കളി കാണാന്‍ തറയിലിരിക്കുന്നതില് കളിക്കമ്പക്കാര്‍ക്ക് പരാതിയുമില്ല. ടച്ച്ലൈനില് വരെ വന്നിരിക്കുന്ന കാണികള്‍ക്കിടയിലൂടെ കളിക്കാര്‍ തെറിച്ചുവീഴുന്നതടക്കമുള്ള പ്രയാസങ്ങളുമുണ്ട്. എന്തു സഹിച്ചിട്ടായാലും മത്സരം കാണണം, ഇഷ്ട ടീമിനുവേണ്ടി ആരവം മുഴക്കണം എന്ന ആഗ്രഹം മാത്രമാണ് കളിക്കമ്പക്കാര്ക്കുള്ളത്.
വിദേശതാരങ്ങളുടെ അഭാവമൊന്നും കളിക്കമ്പക്കാരെ ബാധിച്ചിട്ടില്ല. കാലില്‍ കളിയുള്ള താരങ്ങളുണ്ടായാല്മതി കാണികള്‍ ഒഴുകിയെത്തും. ദേശീയതാരങ്ങള്‍ ഉള്‍പ്പെടെ താരപരിവേഷം മാറ്റിവെച്ച് സെവന്‍സ് മൈതാനത്ത് പന്തുതട്ടുന്നുണ്ട്. കാണികള്‍ നല്കുന്ന പിന്തുണ മികച്ച കളി പുറത്തെടുക്കാന്‍ അവസരമൊരുക്കുന്നുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്.
12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച അരീക്കോട് അംഗീകൃത സെവന്‍സ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ത്തന്നെ ഗാലറിയില്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നു. ടൂര്‍ണമെന്റുകളുടെ ലാഭവിഹിതം വിനിയോഗിക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ്. ?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..