
Photo: twitter.com/realmadriden
റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിട്ട് റയല്‍ മഡ്രിഡ്. ഫൈനലില്‍ അത്ലറ്റിക്ക് ബില്‍ബാവോയെ തകര്‍ത്താണ് റയല്‍ കിരീടം സ്വന്തമാക്കിയത്.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ലൂക്ക മോഡ്രിച്ചും കരിം ബെന്‍സേമയും റയലിനുവേണ്ടി ലക്ഷ്യം കണ്ടു. കാര്‍ലോ ആഞ്ചലോട്ടി സ്ഥാനമേറ്റശേഷം റയല്‍ നേടുന്ന ആദ്യ കിരീടമാണിത്.
അത്ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തി ഫൈനലിലെത്തിയ ബില്‍ബാവോയ്ക്ക് റയലിനെ അട്ടിമറിയ്ക്കാന്‍ സാധിച്ചില്ല. 38-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചാണ് റയലിനുവേണ്ടി ആദ്യം വലകുലുക്കിയത്. മോഡ്രിച്ചിന്റെ തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ബില്‍ബാവോ പോസ്റ്റിലേക്ക് താണിറങ്ങി. ആദ്യ പകുതിയില്‍ റയല്‍ ഒരു ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും മികച്ച പ്രകടനം തുടര്‍ന്ന റയല്‍ 52-ാം മിനിറ്റില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പെനാല്‍ട്ടിയിലൂടെ കരിം ബെന്‍സേമയാണ് റയലിനായി രണ്ടാം ഗോള്‍ നേടിയത്.ബോക്സിനകത്തുവെച്ച് ബെന്‍സേമയുടെ ഷോട്ടിന് ആല്‍വാരെസ് കൈ വെച്ചതിനെത്തുടര്‍ന്നാണ് റയലിന് പെനാല്‍ട്ടി ലഭിച്ചത്. കിക്കെടുത്ത ബെന്‍സേമയ്ക്ക് പിഴച്ചില്ല. പന്ത് അനായാസം വലയില്‍ കയറി.
87-ാം മിനിറ്റില്‍ എഡര്‍ മിലിറ്റാവോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും പത്തുപേരായി ചുരുങ്ങിയ റയലിനെതിരേ ഒരു ഗോള്‍ മടക്കാന്‍ ബില്‍ബാവോയ്ക്ക് സാധിച്ചില്ല. ബോക്സിനകത്തുവെച്ച് ബില്‍ബാവോയുടെ ഗോള്‍ശ്രമം കൈകൊണ്ട് തട്ടിയതിനാണ് മിലിറ്റാവോയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. പിന്നാലെ ബില്‍ബാവോയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചെങ്കിലും കിക്കെടുത്ത റൗള്‍ ഗാര്‍സിയയ്ക്ക് പിഴച്ചു. റൗളിന്റെ കിക്ക് തട്ടിയകറ്റി റയല്‍ ഗോള്‍കീപ്പര്‍ കുര്‍ട്വ ടീമിന്റെ രക്ഷകനായി.
റയല്‍ നേടുന്ന 12-ാം സൂപ്പര്‍ കപ്പ് കിരീടമാണിത്. ഇതോടെ ഏറ്റവുമധികം സൂപ്പര്‍ കപ്പ് കിരീടം നേടിയ ബാഴ്സലോണയുമായുള്ള അകലം ഒന്നാക്കി കുറയ്ക്കാന്‍ റയലിന് സാധിച്ചു. 13 കിരീടങ്ങളാണ് ബാഴ്സയ്ക്കുള്ളത്.
Content Highlights: Luka Modric-starrer Real Madrid defeat Athletic Bilbao to win Spanish Super Cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..