മത്സരശേഷം സുവാരസ് ഗ്രൗണ്ട് വിടുന്നു | Photo: AFP
മഡ്രിഡ്: യുറുഗ്വായ് സൂപ്പര്‍ താരം ലൂയി സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡില്‍നിന്ന് പടിയിറങ്ങുന്നു. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടില്‍ അവസാന മത്സരം കളിച്ച സുവാരസ് കാണികളോട് നന്ദി പറഞ്ഞാണ് സ്റ്റേഡിയം വിട്ടത്.
ലാ ലിഗയില്‍ സെവിയ്യയ്‌ക്കെതിരായ മത്സരത്തിനുശേഷം സുവാരസ് കണ്ണീരോടെ കളം വിട്ടു. സുവാരസുമായുള്ള അത്‌ലറ്റിക്കോയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കും. ബാഴ്‌സലോണയില്‍നിന്ന് രണ്ടുവര്‍ഷത്തെ കരാറിലാണ് സുവാരസ് അത്‌ലറ്റിക്കോയിലെത്തിയത്. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ബാഴ്‌സലോണ പുറത്താക്കിയ സുവാരസിനെ 2020-ലാണ് അത്‌ലറ്റിക്കോ റാഞ്ചിയത്. ആ സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സുവാരസ് 32 ലീഗ് മത്സരങ്ങളില്‍നിന്ന് 21 ഗോളുകള്‍ നേടി ടീമിന് കിരീടം സമ്മാനിച്ചു.
Also Read
എന്നാല്‍ ഈ സീസണില്‍ വേണ്ടത്ര മികവ് പുലര്‍ത്താന്‍ യുറുഗ്വായ് താരത്തിന് സാധിച്ചിട്ടില്ല. 48 മത്സരങ്ങളില്‍നിന്ന് 14 ഗോളുകള്‍ മാത്രമാണ് താരത്തിന് നേടാനായത്. ഈ സീസണില്‍ അത്‌ലറ്റിക്കോ കിരീടപ്പോരാട്ടത്തില്‍ പുറകിലാകുകയും ചെയ്തു. ഇനി അത്‌ലറ്റിക്കോയ്ക്ക് സീസണില്‍ ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. നിലവില്‍ 37 മത്സരങ്ങളില്‍നിന്ന് 68 പോയന്റുള്ള അത്‌ലറ്റിക്കോ പട്ടികയില്‍ മൂന്നാമതാണ്. അവസാന മത്സരത്തില്‍ റയല്‍ സോസിഡാഡാണ് എതിരാളി. ഈ മത്സരത്തോടെ സുവാരസ് അത്‌ലറ്റിക്കോയില്‍നിന്ന് പടിയിറങ്ങും.
സുവാരസിനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആസ്റ്റണ്‍ വില്ല രംഗത്തുണ്ട്. സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലിപ്പിക്കുന്ന ആസ്റ്റണ്‍ വില്ല ഇതിനോടകം ബാഴ്‌സയില്‍നിന്ന് സുവാരസിന്റെ സഹതാരമായിരുന്ന കുടീന്യോയെ ടീമിലെത്തിച്ചിട്ടുണ്ട്.
Content Highlights: luis suarez, athletico madrid, suarez transfer news, suarez footballer, football transfer
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..