Photo: twitter.com/FabrizioRomano
ലണ്ടന്‍: അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവും ബ്രൈറ്റണ്‍ മിഡ്ഫീല്‍ഡറുമായ അലെക്‌സിസ് മാക് അലിസ്റ്ററെ സ്വന്തമാക്കി ലിവര്‍പൂള്‍. കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയായതായി മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിയിയോ റൊമാനോ ട്വീറ്റ് ചെയ്തു.
2028 ജൂണ്‍ വരെയാണ് താരവുമായി ഇംഗ്ലീഷ് ക്ലബ്ബ് കരാര്‍ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്. 45 ദശലക്ഷം പൗണ്ടിനും 55 ദശലക്ഷം പൗണ്ടിനും ഇടിയിലുള്ള ഒരു തുക ലിവര്‍പൂള്‍ 24-കാരന്റെ റിലീസ് ക്ലോസായി നല്‍കേണ്ടി വരും. അടുത്ത ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Liverpool to sign Alexis Mac Allister on five-year deal
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..