Photo: AFP
കെയ്‌റോ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലയുടെ വില്ലയില്‍ മോഷണം. സലയുടെ കെയ്‌റോയിലുള്ള വില്ലയിലാണ് മോഷണം നടന്നതെന്ന് ഈജിപ്ത് പോലീസ് വ്യക്തമാക്കി.
കള്ളന്മാര്‍ വീട്ടിലെ കേബിള്‍ ടി.വി റിസീവറുകള്‍ മാത്രമാണ് അപഹരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. കെയ്‌റോ നഗരത്തില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള ടാഗമോവയിലാണ് സലയുടെ വില്ല സ്ഥിതി ചെയ്യുന്നത്.
മോഷണം നടക്കുമ്പോള്‍ വില്ലയില്‍ ആരുംതന്നെ ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈജിപ്ത് ഫുട്‌ബോള്‍ ടീം നായകന്‍ കൂടിയായ സല അടുത്ത ആഴ്ച്ച വീട്ടിലേക്ക് വരാനിരിക്കുന്നതിനിടെയാണ് മോഷണം നടന്നത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ മത്സരം കളിക്കുന്നതിനായാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്. മാര്‍ച്ച് 24 നാണ് മത്സരം.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സല. പ്രീമിയര്‍ ലീഗ് കിരീടം നേടിയ ആദ്യ ഈജിപ്ഷ്യന്‍ താരമായ സല നിലവില്‍ ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടി താരം കൂടിയാണ്.
Content Highlights: liverpool super star Salah's villa in Cairo burgled
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..