ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബാഴ്‌സലോണയെ നേരിടാന്‍ ഒരുങ്ങുന്ന ലിവര്‍പൂളിന് വന്‍ തിരിച്ചടി. ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മോ സല നിര്‍ണായക മത്സരത്തില്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണിത്. ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
ശനിയാഴ്ച്ച ന്യൂകാസിലിന് എതിരേ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് സലയ്ക്ക് പരിക്കേറ്റത്. ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ ഡുബ്രാവ്കയുമായി കൂട്ടിയിടിച്ച സലയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് താരം ഗ്രൗണ്ടില്‍ വീണു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള നിര്‍ണയാകമായ മത്സരമായിരുന്നു ലിവര്‍പൂളിന് ഇത്. അതുകൊണ്ടുതന്നെ ക്ലോപ്പ് സലയെ കളത്തിലിറക്കുകയായിരുന്നു. ന്യൂകാസിലിനെ 3-2ന് പരാജയപ്പെടുത്തി ലിര്‍പൂള്‍ കിരീടപ്രതീക്ഷകള്‍ സജീവമാക്കുകയും ചെയ്തു. ഇതില്‍ ഒരു ഗോള്‍ നേടിയത് സലയായിരുന്നു. എന്നാല്‍ താരത്തിന് പരിക്കേറ്റതോടെ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന മോഹത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
നൗ ക്യാമ്പില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സ 3-0ത്തിന് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയിരുന്നു. ഇനി ആന്‍ഫീല്‍ഡില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ വിജയിച്ച് ലിവര്‍പൂള്‍ ഫൈനലിലേക്ക് മുന്നേറണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. സലയോടൊപ്പം മറ്റൊരു സൂപ്പര്‍ സ്‌ട്രൈക്കറായ ഫിര്‍മിന്യോയും കളിക്കില്ലെന്ന് ലിവര്‍പൂള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരിക്കിനെ തുടര്‍ന്ന് ന്യൂകാസിലിനെതിരായ മത്സരത്തിലും ഫിര്‍മിന്യോ കളിച്ചിരുന്നില്ല.
Content Highlights: Liverpool’s Mohamed Salah and Roberto Firmino ruled out of Barcelona game
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..