കിരീട പ്രതീക്ഷ നിലനിര്‍ത്തി ലിവര്‍പൂള്‍; ന്യൂകാസിലിനെ പരാജയപ്പെടുത്തി ഒന്നാമത്


തിങ്കളാഴ്ച ലെസ്റ്റര്‍ സിറ്റിക്കെതിരെയുള്ള മത്സരം ഇതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിര്‍ണായകമായി

സെന്റ് ജെയിംസ് പാര്‍ക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട പോരാട്ടം ഫോട്ടോഫിനിഷില്‍ എത്തിനില്‍ക്കുന്നതിനിടെ ന്യൂകാസിലിനെതിരെ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍ പോയിന്റ്‌ പട്ടികയില്‍ ഒന്നാമതെത്തി. നിര്‍ണായകമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ മത്സരിത്തില്‍ 86-ാം മിനിറ്റില്‍ ഡിവോക് ഒര്‍ഗിയിലൂടെയാണ് ലിവര്‍പൂള്‍ വിജയ ഗോള്‍ നേടിയത്. പരിക്കേറ്റ് പുറത്തായ സൂപ്പര്‍താരം മുഹമ്മദ് സലക്ക് പകരക്കാരനായിട്ടാണ് ഒര്‍ഗി കളത്തിലെത്തിയത്. ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടിയത് സലയായിരുന്നു. ന്യൂകാസില്‍ ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ ദുബ്രവ്കയുമായി കൂട്ടിയിടിച്ചാണ് സലക്ക് പരിക്കേറ്റത്.

തിങ്കളാഴ്ച ലെസ്റ്റര്‍ സിറ്റിക്കെതിരെയുള്ള മത്സരം ഇതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിര്‍ണായകമായി. ജയിച്ചാല്‍ ലിവര്‍പൂളിനെ മറികടന്ന് അവര്‍ക്ക് വീണ്ടും ഒന്നാമതെത്താം. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയോട് 3-0 ന് പരാജയപ്പെട്ടതിന്റെ നിരാശയൊന്നും ന്യൂകാസിലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ താരങ്ങളില്‍ കാണാനായില്ല.

മത്സരത്തിന്റെ 13-ാം മിനിറ്റില്‍ വിഗില്‍ വാന്‍ ഡികിലൂടെ ലിവര്‍പൂള്‍ തന്നെയാണ് ആദ്യം ലീഡ് ചെയ്തത്. എന്നാല്‍ 20-ാം മിനിറ്റില്‍ തന്നെ ക്രിസ്ത്യന്‍ അട്‌സു ന്യൂകാസിലിന് സമനില നേടികൊടുത്തു. അധികം വൈകാതെ 28-ാം മിനിറ്റില്‍ സലാ ലിവര്‍പൂളിന് വീണ്ടും ലീഡ് നല്‍കി. 54-ാം മിനിറ്റില്‍ സോളമന്‍ റോന്‍ഡന്റെ ഗോളിലൂടെ ന്യൂകാസില്‍ സമനില പിടിച്ചു. മത്സം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ 86-ാം മിനിറ്റില്‍ ഡിവോക് ഒര്‍ഗിയിലൂടെ ലിവര്‍പൂളിന്റെ വിജയ ഗോള്‍ പിറന്നു.

Content Highlights: Liverpool returns to the top of the Premier League with late Origi winner

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya case kiran kumar

4 min

കാറല്ല, കിട്ടിയത് തടവറ; നിര്‍വികാരനായി വിധി കേട്ട് കിരണ്‍, പത്തുവര്‍ഷം ഇനി അഴിക്കുള്ളില്‍

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented