ലണ്ടന്‍: ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇതിഹാസതാരവും മുന്‍ സ്‌കോട്ട്‌ലന്‍ഡ് സ്‌ട്രൈക്കറുമായിരുന്ന ഇയാന്‍ സെയ്ന്റ് ജോണ്‍ (82) അന്തരിച്ചു. 

ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 1961 മുതല്‍ 1971 വരെ ഇംഗ്ലീഷ് ക്ലബ്ബിനായി കളിച്ച മുന്നേറ്റനിരതാരം 425 മത്സരങ്ങളില്‍ ഇറങ്ങി. 118 ഗോളും നേടി. രണ്ട് ലീഗ് കിരീടങ്ങളടക്കം ഏഴ് കിരീടവിജയങ്ങളില്‍ പങ്കാളിയായി. 1963-64 ലും 1965-66 ലുമായിരുന്നു ലീഗ് കിരീട നേട്ടം. 

1965-ല്‍ എഫ്.എ കപ്പ് ഫൈനലില്‍ വിജയിയായി. 26 തവണ സ്‌കോട്ട്‌ലന്‍ഡിനെ പ്രതിനിധീകരിച്ചു. 

മദര്‍വെല്‍, കവന്‍ട്രി സിറ്റി, കേപ് ടൗണ്‍ സിറ്റി, ട്രാന്‍മെറെ റോവേഴ്സ് തുടങ്ങിയ ടീമുകള്‍ക്കായും കളിച്ചു. മദര്‍വെല്‍, പോര്‍ട്സ്മത്ത് ടീമുകളെ പരിശീലിപ്പിച്ചു.

2014-ല്‍ കാന്‍സര്‍ ബാധിച്ച അദ്ദേഹത്തിന്റെ മൂത്രസഞ്ചി, പ്രോസ്റ്റേറ്റ് എന്നിവ നീക്കം ചെയ്തിരുന്നു.

Content Highlights: Liverpool legend and former Scotland striker Ian St John dies aged 82