-
ലണ്ടൻ: ലിവർപൂളിന്റെ കോട്ട തന്നെയാണ് ആൻഫീൽഡെന്ന് അവർ ഒരിക്കൽ കൂടി തെളിയിച്ചു. പ്രീമിയര്‍ ലീഗില്‍ ഈ സീസണിലും സ്വന്തം ഗ്രൗണ്ടിൽ പരാജയമറിയാതെയായിരുന്നു ലിവർപൂളിന്റെ കുതിപ്പ്. 'ആൻഫീൽഡിലേക്ക് വാ' എന്നു കോച്ച് ക്ലോപ്പ് വെല്ലുവിളിക്കുന്നതു വെറുതയല്ലെ എന്നതിന് ഈ തെളിവ്തന്നെ ധാരാളം.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മൂന്നൂ സീസണിലും ആൻഫീൽഡിൽ ലിവർപൂൾ തോറ്റിട്ടില്ല. ഈ സീസണിൽ 19 മത്സരങ്ങൾ കളിച്ച ലിവർപൂൾ 18 എണ്ണത്തിലും വിജയിച്ചു. വഴങ്ങിയത് ഒരു സമനില മാത്രം. ബേൺലിക്കെതിരേ ആയിരുന്നു ആ സമനില. കഴിഞ്ഞ സീസണിൽ 19 ഹോം മത്സരങ്ങളിൽ 17 വിജയവും രണ്ട് സമനിലയും. അതിനു മുമ്പുള്ള സീസണിൽ 12 വിജയവും ഏഴ് സമനിലയും.
ലിവർപൂൾ ആൻഫീൽഡിൽ അവസാനമായി പരാജയപ്പെട്ടത് 2017 ഏപ്രിലിൽ ആണ്. അന്ന് ക്രിസ്റ്റൽ പാലസിനോടായിരുന്നു തോൽവി. എന്നാൽ ഹോം ഗ്രൗണ്ടിൽ പരാജയമറിയാതെയുള്ള കുതിപ്പിന്റെ റെക്കോഡ് ചെൽസിയുടെ പേരിലാണ്. മൗറിന്യോയുടെ പരിശീലനത്തിന് കീഴിൽ നാലര സീസണോളമാണ് ചെൽസി പരാജമറിയാതെ കുതിച്ചത്.
Content Highlights: Liverpool, EPL Champions, Anfield Winning Record
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..