ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തിനൊടുവില്‍ ടോട്ടനത്തെ അവരുടെ തട്ടകത്തില്‍ കീഴടക്കി ലിവര്‍പൂള്‍.

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ക്ലോപ്പിന്റെ ചെമ്പടയുടെ ജയം. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള ടോട്ടനത്തിന്റെ മുന്നേറ്റത്തിന് ഇതോടെ അവസാനമായി.

ആദ്യ പകുതിയുടെ അധിക സമയത്ത് റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. രണ്ടാം പകുതി ആരംഭിച്ച് രണ്ടു മിനിറ്റിനുള്ളില്‍ തന്നെ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് ചെമ്പടയുടെ ലീഡുയര്‍ത്തി. 49-ാം മിനിറ്റില്‍ പിയറെ എമിലി ഹോജ്ബര്‍ഗ് ടോട്ടനത്തിനായി സ്‌കോര്‍ ചെയ്തു. 

സമനില ഗോളിനായി ടോട്ടനം ശ്രമിക്കവെ 65-ാം മിനിറ്റില്‍ സാദിയോ മാനെ ലിവര്‍പൂളിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.

ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ 20 മത്സരത്തില്‍ നിന്ന് 37 പോയന്റുമായി നാലാം സ്ഥാനത്താണ്. 19 മത്സരത്തില്‍ നിന്ന് 33 പോയന്റുള്ള ടോട്ടനം ആറാം സ്ഥാനത്താണ്.

Content Highlights: Liverpool ended a five-game winless run beat Tottenham 3-1