ട്രൊസാഡിന്റെ ഹാട്രിക്ക്;ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ബ്രൈട്ടണ്‍, ചെല്‍സിയ്ക്കും വിജയം


Photo: twitter.com/premierleague

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ബ്രൈട്ടണ്‍. ആറുഗോള്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഇരുടീമുകളും മൂന്ന് വീതം ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.

ബ്രൈട്ടണ് വേണ്ടി ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ഹാട്രിക്ക് നേടിയപ്പോള്‍ ലിവര്‍പൂളിനായി റോബര്‍ട്ടോ ഫിര്‍മിനോ ഇരട്ട ഗോള്‍ നേടി. ആദം വെബ്‌സ്റ്ററുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി.

ഈ സമനിലയോടെ ലിവര്‍പൂളിന്റെ നില കൂടുതല്‍ പരുങ്ങലിലായി. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിന് ഇതുവരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. നാലെണ്ണത്തില്‍ തോറ്റപ്പോള്‍ രണ്ട് മത്സരങ്ങളില്‍ സമനിലയില്‍ പിരിഞ്ഞു. ഇതോടെ 10 പോയന്റുമായി ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. മറുവശത്ത് അത്ഭുതക്കുതിപ്പ് നടത്തുന്ന ബ്രൈട്ടണ്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി നാലാം സ്ഥാനത്തെത്തി.

ലീഡ് മാറി മറിഞ്ഞ മത്സരത്തില്‍ നാലാം മിനിറ്റില്‍ തന്നെ ട്രൊസാര്‍ഡിലൂടെ ബ്രൈട്ടണാണ് മുന്നിലെത്തിയത്. 17-ാം മിനിറ്റില്‍ ട്രൊസാര്‍ഡ് വീണ്ടും ഗോളടിച്ചതോടെ ബ്രൈട്ടണ്‍ മത്സരത്തില്‍ 2-0 ന്റെ ലീഡ് സ്വന്തമാക്കി. ഇതോടെ ലിവര്‍പൂള്‍ അപകടം മണത്തു. എന്നാല്‍ 33-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ആദ്യ പകുതിയില്‍ ബ്രൈട്ടണ്‍ 2-1 ന് മുന്നില്‍ നിന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറിമറിഞ്ഞു. 54-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ച് ഫിര്‍മിനോ ലിവര്‍പൂളിന് സമനില സമ്മാനിച്ചു. തൊട്ടുപിന്നാലെ 63-ാം മിനിറ്റില്‍ ആദം വെബ്സ്റ്റര്‍ സെല്‍ഫ് ഗോള്‍ കൂടി വഴങ്ങിയതോടെ ലിവര്‍പൂള്‍ 3-2 ന് മുന്നില്‍ കയറി. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്നുഗോളടിച്ച് ചെമ്പട ആരാധകരെ ആവേശത്തിലാക്കിയ നിമിഷം.

പക്ഷേ ലിവര്‍പൂളിന്റെ ചിരിയ്ക്ക് അധികം ആയുസ്സുണ്ടായില്ല. 83-ാം മിനിറ്റില്‍ ബ്രൈട്ടണായി മൂന്നാം ഗോള്‍ നേടിക്കൊണ്ട് ട്രൊസാര്‍ഡ് ഹാട്രിക്ക് തികച്ചു. ലിവര്‍പൂള്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ഡൈക്കിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഇതോടെ മത്സരം സമനിലയില്‍ സമാപിച്ചു.

മറ്റൊരു മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി. ചെല്‍സിയ്ക്ക് വേണ്ടി പിയറി ഔബമയാങ്ങും കോണര്‍ ഗാലഗറും ഗോളടിച്ചപ്പോള്‍ ക്രിസ്റ്റല്‍ പാലസിനായി ഒഡ്‌സോണെ എഡ്വോഗാര്‍ഡ് ആശ്വാസഗോള്‍ നേടി.

Content Highlights: english premier league, liverpool vs brighton, liv vs bha, sports news, football, epl 2022, liverpoo


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented