ലണ്ടന്‍: 17 മാസങ്ങള്‍ക്ക് ശേഷം ആന്‍ഫീല്‍ഡില്‍ കാണികള്‍ നിറഞ്ഞ മത്സരത്തില്‍ ബേണ്‍ലിയെ തകര്‍ത്ത് ലിവര്‍പൂള്‍.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. ഡിയോഗോ ജോട്ട, സാദിയോ മാനെ എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. 

18-ാം മിനിറ്റില്‍ സിമിക്കാസിന്റെ ക്രോസില്‍ നിന്ന് ഹെഡറിലൂടെ ജോട്ട ടീമിനെ മുന്നിലെത്തിച്ചു. 69-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ പാസില്‍ നിന്ന് സാദിയോ മാനെ ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക തികച്ചു. 

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി ലിവര്‍പൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

Content Highlights: Liverpool beat Burnley 2-0 in front of packed Anfield