ഒമ്പതടിച്ച് ചെമ്പടയുടെ തേരോട്ടം; ഹാളണ്ടിന്റെ ഹാട്രിക്കില്‍ സിറ്റിയുടെ തിരിച്ചുവരവ്


photo:twitter/Liverpool FC

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി കരുത്തരായ ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും. ലിവര്‍പൂള്‍ ബേണ്‍മൗത്തിനെ ഒമ്പത് ഗോളുകള്‍ക്ക് നാണംകെടുത്തിയപ്പോള്‍ സിറ്റി രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ ചെല്‍സി ലെസ്റ്റര്‍ സിറ്റിയേയും ബ്രൈട്ടണ്‍ ലീഡ്‌സ് യുണൈറ്റഡിനേയും പരാജയപ്പെടുത്തി.

ലീഗിലേക്ക് ഇത്തവണ യോഗ്യത നേടിയെത്തിയ ബേണ്‍മൗത്തിനെതിരേ ഗംഭീര പ്രകടനമാണ് ക്ലോപ്പും സംഘവും കാഴ്ചവെച്ചത്. ആദ്യ മൂന്ന് കളികളും വിജയിക്കാന്‍ സാധിക്കാതിരുന്ന ചെമ്പട ബേണ്‍മൗത്തിനെ ഒമ്പത് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞു. ലൂയിസ് ഡയസും റൊബേര്‍ട്ടോ ഫിര്‍മിന്യോയും ഇരട്ട ഗോളുകള്‍ നേടി. ഹാര്‍വി എല്ല്യട്ട്, ട്രെന്റ് അലക്‌സാന്‍ഡര്‍ അര്‍നോള്‍ഡ്, വിര്‍ജില്‍ വാന്‍ ഡൈക്ക്, ഫാബിയോ കാര്‍വലോ എന്നിവരും ചെമ്പടയ്ക്കായി വല കുലുക്കി. ബേണ്‍മൗത്തിന്റെ പ്രതിരോധതാരം ക്രിസ് മെഫാം സെല്‍ഫ് ഗോളും നേടി.

ലിവര്‍പൂള്‍ ആദ്യമായാണ് ഒരു പ്രീമിയര്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ അഞ്ച് ഗോളുകള്‍ നേടുന്നത്. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. ഇതിന് മുന്‍പ് 1989-ല്‍ ക്രിസ്റ്റല്‍ പാലസിനെതിരേയാണ് ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒമ്പത് ഗോളുകള്‍ക്ക് വിജയിക്കുന്നത്. ഈ സീസണിലെ ലിവര്‍പൂളിന്റെ ആദ്യ ലീഗ് വിജയം കൂടിയാണിത്.

എത്തിഹാദില്‍ സിറ്റിക്ക് തുടക്കത്തില്‍ തന്നെ അപ്രതീക്ഷിതമായ തിരിച്ചടിയേറ്റു. നാലാം മിനിറ്റില്‍ സിറ്റി പ്രതിരോധ താരം ജോണ്‍ സ്‌റ്റോണ്‍സിന്റെ സെല്‍ഫ് ഗോളും 21-ാം മിനിറ്റില്‍ ബേണ്‍മൗത്ത് ഡിഫെന്‍ഡര്‍ ജോക്കിം ആന്‍ഡേഴ്‌സന്റെ ഗോളുമാണ് സിറ്റിയെ ഞെട്ടിച്ചത്. ആദ്യ പകുതി രണ്ട് ഗോളുകള്‍ക്ക് സിറ്റി പിന്നിലായിരുന്നു.

രണ്ടാം പകുതിയില്‍ സിറ്റിയുടെ അവിശ്വസനീയ തിരിച്ചുവരവാണ് കണ്ടത്. 53-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെ പെപ്പും സംഘവും ഗോളടിക്ക് തുടക്കമിട്ടു. പിന്നാലെ സൂപ്പര്‍താരം എര്‍ലിങ് ഹാളണ്ടിന്റെ ഹാട്രിക്ക് പ്രകടനവും. 62, 70, 81 മിനിറ്റുകളിലാണ് ഹാളണ്ട് വലകുലുക്കിയത്. ഇതോടെ ലീഗിലെ മൂന്നാം ജയമാണ് സിറ്റി സ്വന്തമാക്കിയത്.

മറ്റൊരു മത്സരത്തില്‍ ചെല്‍സി ലെസ്റ്ററിനെ പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ലെസ്റ്ററിനെ പരാജയപ്പെടുത്തിയത്. റഹീം സ്റ്റെര്‍ലിംഗിന്റെ ഇരട്ടഗോളുകളാണ് നീലപ്പടയ്ക്ക് വിജയം സമ്മാനിച്ചത്. ഹാര്‍വി ബാണ്‍സ് ലെസ്റ്ററിന്റെ ആശ്വാസഗോള്‍ നേടി. ചെല്‍സിയുടെ ലീഗിലെ രണ്ടാം വിജയമാണിത്.

Content Highlights: Liverpool 9-0 Bournemouth, Man City 4-2 Crystal Palace epl 2022-23


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented