Photo Courtesy: AFP
ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ ലയണൽ മെസ്സിയുടെ ഭാവി തീരുമാനിക്കാനായി മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജി മെസ്സി ബാഴ്സലോണയിലെത്തി. മെസ്സി ബാഴ്സ വിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നശേഷം ഇക് ആദ്യമായാണ് ജോർജി ബാഴ്സയിലെത്തുന്നത്. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബർത്തോമ്യുവുമായി അദ്ദേഹം ചർച്ച നടത്തും.
അർജന്റീനയിൽ നിന്ന് സ്പെയിനിലെത്തിയ ജോർജിയെ കാത്ത് നിരവധി മാധ്യമപ്രവർത്തകരും ആരാധകരും എയർപോർട്ടിലുണ്ടായിരുന്നു. എന്നാൽ തനിക്ക് ഒന്നും അറിയില്ല എന്നായിരുന്നു ജോർജിയുടെ പ്രതികരണം.
ബാഴ്സലോണ പറയുന്ന റിലീസ് ക്ലോസ് ഒഴിവാക്കണമെന്നും മെസ്സിയെ ഫ്രീ ഏജന്റായി പോകാൻ അനുവദിക്കണം എന്നുമാകും ജോർജി മൈസ്സിയുടെ ആവശ്യം. എന്നാൽ മെസ്സി ക്ലബ്ബിൽ നിൽക്കണം എന്നും ക്ലബ്ബ് വിടുകയാണെങ്കിൽ അത് റിലീസ് ക്ലോസ് തന്നാൽ മാത്രമേ പറ്റൂ എന്നുമാകും ബാഴ്സയുടെ നിലപാട്.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരേ 8-2ന്റെ കൂറ്റൻ തോൽവി വഴങ്ങി ബാഴ്സലോണ പുറത്തായതിന് പിന്നാലെയാണ് മെസ്സി ടീം വിടുകയെന്ന കടുത്ത തീരുമാനത്തിലെത്തിയത്. എന്നാൽ മെസ്സിയെ വിടാൻ ബാഴ്സ ഒരുക്കമായിരുന്നില്ല. ഇതിന് പിന്നാലെ ബാഴ്സയുടെ പരിശീലനവും കോവിഡ് പരിശോധനയും മെസ്സി ബഹിഷ്കരിച്ചിരുന്നു.
Content Highlights: Lionel Messis father and agent Jorge arrives in Barcelona
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..