Photo: AFP
മാഡ്രിഡ്: ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്കിടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഏജന്റും പിതാവുമായ യോര്‍ഗെ മെസ്സി. ഇക്കാര്യം സംബന്ധിച്ച് ബാഴ്‌സലോണ പ്രസിഡന്റ് യൊവാന്‍ ലപോര്‍ട്ടയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു യോര്‍ഗെ മെസ്സി.
''ലിയോയ്ക്ക് ബാഴ്സലോണയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ലിയോ ബാഴ്സയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു, അവന്‍ മടങ്ങിവരണമെന്ന് ഞാനും ആഗ്രഹിക്കുന്നു.'' - യോര്‍ഗെ മെസ്സി വ്യക്തമാക്കി.
ക്ലബ്ബിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ലാ ലിഗ ഗ്രീന്‍ സിഗ്നല്‍ നല്‍കിയാല്‍ മാത്രമേ മെസ്സിയുടെ വരവ് ബാഴ്‌സയ്ക്ക് സാധ്യമാകൂ.
Content Highlights: Lionel Messi wants to return to FC Barcelona says his Father
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..