Photo Courtesy: Getty Images
മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് പി.എസ്.ജിയുടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് ലയണല്‍ മെസ്സി സന്ദേശമയച്ചതായി റിപ്പോര്‍ട്ട്.
രണ്ടു വര്‍ഷം കൂടി മാത്രമേ താന്‍ ബാഴ്‌സയില്‍ ഉണ്ടാകൂ എന്നും അതിനു ശേഷം നെയ്മര്‍ തന്റെ സ്ഥാനം ഏറ്റെടുക്കണമെന്നും മെസ്സി സന്ദേശത്തില്‍ പറഞ്ഞതായി 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തു. ഒന്നിച്ചുനിന്നാലേ ഇനിയൊരു ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിക്കൂ എന്നും മെസ്സി സന്ദേശത്തില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
മെസ്സി യുഗത്തിനു ശേഷം ബാഴ്‌സലോണയ്ക്ക് ഇനിയാര് എന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. നേരത്തെ ബാഴ്‌സലോണയില്‍ നിന്നാണ് നെയ്മര്‍ പി.എസ്.ജിയിലേക്ക് പോയത്. പി.എസ്.ജിയില്‍ അസ്വസ്ഥനാണെന്നും താരം തിരികെ ബാഴ്‌സയില്‍ തന്നെ എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ട്രാന്‍സ്ഫര്‍ കാലയളവില്‍ നെയ്മറെ തിരികെയെത്തിക്കാന്‍ ബാഴ്‌സ ശ്രമിച്ചിരുന്നെങ്കിലും പി.എസ്.ജിയുടെ കടുത്ത എതിര്‍പ്പുമൂലം ഇത് നടക്കാതെ പോകുകയായിരുന്നു. ഇതിനിടെ ഫിലിപ്പെ കുടീഞ്ഞ്യോ, ഓസുമാനെ ഡെംബലെ, അന്റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവരെ ബാഴ്‌സ പരീക്ഷിക്കുകയും ചെയ്തിരുന്നു.
Content Highlights: Lionel Messi Wants Neymar to Come Take His Place at Barcelona
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..