Image Courtesy: AP
ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ തുടരാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് താത്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മെസ്സി അവസാനിപ്പിച്ചതായി സ്പാനിഷ് റേഡിയോ സ്‌റ്റേഷനായ കാഡെന സെര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ബാഴ്‌സയുമായുള്ള മെസ്സിയുടെ നിലവിലെ കരാര്‍ 2021-ല്‍ അവസാനിക്കും. ഇതോടെയാണ് അധികൃതര്‍ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെസ്സിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങിയത്. എന്നാല്‍ ചര്‍ച്ച വേണ്ടെന്ന് താരം തീരുമാനിക്കുകയായിരുന്നു.
ജനുവരിയില്‍ ബാഴ്‌സ മുന്‍ പരിശീലകന്‍ ഏണസ്റ്റോ വാര്‍വെര്‍ദയെ പുറത്താക്കിയതിനു കാരണം താനാണെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളുടെ പേരില്‍ മെസ്സിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ബാഴ്‌സ ടീമിന്റെ കാര്യത്തിലും മെസ്സി സന്തുഷ്ടനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ലാ ലിഗ പോയന്റ് പട്ടികയില്‍ റയലിനേക്കാള്‍ നാലു പോയന്റ് പിന്നിലാണ് ബാഴ്‌സലോണ. ലീഗ് കിരീടമെന്ന ക്ലബ്ബിന്റെ മോഹങ്ങള്‍ ഏറെക്കുറേ അവസാനിക്കുകയും ചെയ്തു.
നേരത്തെ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ലബ്ബിലെ മുന്‍നിര താരങ്ങളുടെ വേതനം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേ മെസ്സി രംഗത്തുവന്നിരുന്നു. വേതനം വെട്ടിക്കുറയ്ക്കാന്‍ മാനേജ്‌മെന്റ് നടത്തിയ നീക്കത്തിനെതിരേ മെസ്സി പരസ്യമായാണ് രംഗത്തുവന്നത്.
കളിക്കാരുടെ സഹകരണമില്ലാത്തതുകൊണ്ടാണ് ബാഴ്‌സലോണയുടെ മുന്‍ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദെയെ പുറത്താക്കേണ്ടിവന്നതെന്ന് ഫുട്‌ബോള്‍ ഡയറക്ടര്‍ എറിക് അബിദാല്‍ ഈയിടെ പറഞ്ഞതും വിവാദമായിരുന്നു. ഇതിനെതിരെയും മെസ്സി പരസ്യമായി പ്രതികരിച്ചിരുന്നു.
Content Highlights: Lionel Messi unwilling to renew Barcelona contract
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..