മഡ്രിഡ്: കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പുരസ്‌കാരം മെസ്സിക്ക്. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ലിവര്‍പൂളിനെതിരേ നേടിയ ഫ്രീകിക്ക് ഗോളാണ് മെസ്സിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. 

പോസ്റ്റിന് 30 വാര അകലെനിന്ന് മെസ്സി നേടിയത് ആ മത്സരത്തിലെ തന്റെ രണ്ടാം ഗോളായിരുന്നു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ രണ്ടാമതായി. 

യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ സെര്‍ബിയയ്‌ക്കെതിരേ പോര്‍ച്ചുഗല്‍ താരം ഡാനിലോ നേടിയ ഗോള്‍ മൂന്നാംസ്ഥാനം നേടി. 

 

Content Highlights: Lionel Messi UEFA Goal of the Season