സമ്പന്നരില്‍ മുമ്പന്‍ മെസ്സി; ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്ത്


Photo: AFP

ന്യൂജേഴ്സി: കഴിഞ്ഞവര്‍ഷം കായികലോകത്ത് പണം വാരിയ താരങ്ങളില്‍ മുമ്പനായി ഫുട്ബോള്‍താരം ലയണല്‍ മെസ്സി. അമേരിക്കന്‍ ധനകാര്യ പ്രസിദ്ധീകരണമായ ഫോബ്സിന്റെ പുതിയ കണക്കുപ്രകാരം, അര്‍ജന്റീനക്കാരനായ പി.എസ്.ജി. താരം കഴിഞ്ഞ 12 മാസത്തിനിടെ കളിക്കളത്തില്‍നിന്നും പുറത്തുനിന്നുമായി നേടിയെടുത്തത് 13 കോടി ഡോളറാണ്, അതായത് ഏകദേശം 1006 കോടി രൂപ.

എന്‍.ബി.എ. താരം ലെബ്രോണ്‍ ജെയിംസാണ് രണ്ടാമത്. വരുമാനം 938 കോടി. ഫുട്ബോളിലെ മറ്റൊരു സൂപ്പര്‍താരമായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 890 കോടി വരുമാനമുണ്ടാക്കി മൂന്നാംസ്ഥാനത്തുണ്ട്. കളിക്കളത്തില്‍നിന്നുള്ള വരുമാനത്തിന് പുറമേ പരസ്യമടക്കമുള്ള വരുമാനവും ചേര്‍ന്നതാണ് ഈ തുക. ഏകദേശം 735 കോടി രൂപ വരുമാനവുമായി പി.എസ്.ജിയുടെ തന്നെ ബ്രസീല്‍ താരം നെയ്മാറാണ് നാലാമത്. കഴിഞ്ഞവര്‍ഷം ഒന്നാമതായിരുന്ന ബോക്സിങ് താരം കോണോര്‍ മാക്ഗ്രെഗോര്‍ ഇത്തവണ ആദ്യ പത്തിലില്ല.

Content Highlights: Lionel Messi tops Forbes highest-paid athlete list for 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented