മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് മാറിയതോടെ എല്‍ ക്ലാസിക്കോയുടെ പൊലിമ പാതി നഷ്ടപ്പെട്ടതു പോലെയായിരുന്നു. ആരാധകര്‍ക്ക് വീണ്ടും നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലാ ലിഗയില്‍ സെവിയ്യക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ലയണല്‍ മെസ്സിയും എല്‍ ക്ലാസികോയ്ക്കുണ്ടാകില്ല.
മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് മെസ്സിക്ക് പരിക്കേറ്റത്. സെവിയ്യ താരം ഫ്രാങ്കോ വാസ്‌ക്വെസുമായുള്ള മല്‍പിടുത്തത്തിനിടെ കൈമുട്ട് കുത്തി മെസ്സി ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. വലതു കൈയ്ക്ക് പൊട്ടേലറ്റ മെസ്സിക്ക് മൂന്നാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അനുവദിച്ചിരിക്കുന്നത്.
അങ്ങനെയെങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെതിരായ മത്സരവും ലാ ലിഗയില്‍ റയോ വല്ലക്കാനോയും റയല്‍ ബെറ്റിസുമായുള്ള മത്സരവും മെസ്സിക്ക് നഷ്ടപ്പെടും. ഒപ്പം റയലിനെതിരായ എല്‍ ക്ലാസിക്കോയിലും പുറത്തിരിക്കേണ്ടി വരും.
സെവിയ്യക്കെതിരായ മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് മികച്ച ഫോമില്‍ കളിക്കുന്നതിനിടെയാണ് മെസിക്ക് പരിക്കേറ്റത്. മെസ്സിക്ക് പകരം ബാഴ്‌സലോണ ഒസ്മാനെ ഡെംബാലയെ കളിപ്പിക്കിനാണ് സാധ്യത. പക്ഷേ മെസ്സിയുടെ അഭാവം എത്രത്തോളം ടീമിനെ ബാധിക്കുമെന്ന് കണ്ടറിയണം.
Lionel Messi taken off after painful arm injury against Sevilla: https://t.co/aC0CSDv5nV pic.twitter.com/YAf5E4axUY
— Deadspin (@Deadspin) October 20, 2018
Content Highlights: Lionel Messi to miss El Clasico and Champions League ties after arm injury