ബാഴ്‌സലോണ: ബാഴ്‌സലോണയ്ക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡ് സ്വന്തമാക്കി ലയണല്‍ മെസ്സി. മുന്‍ കളിക്കാരനായ സ്‌പെയിനിന്റെ സാവിയുടെ റെക്കോഡാണ് മെസ്സി മറികടന്നത്.

അത്‌ലറ്റിക്കോ മഡ്രിഡിനെതിരേ കളിക്കാനിറങ്ങിയതോടെയാണ് മെസ്സി പുതിയ റെക്കോഡ് സ്വന്തമാക്കിയത്. നിലവില്‍ 768 മത്സരങ്ങളാണ് മെസ്സി ബാഴ്‌സയ്ക്ക് വേണ്ടി പൂര്‍ത്തീകരിച്ചത്. ആറ് വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായിട്ടാണ് മെസ്സി ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചത്. 

സാവി ബാഴ്‌സയ്‌ക്കൊപ്പം 17 സീസണുകള്‍ കളിച്ചു. 27 കിരീടങ്ങളും സ്വന്തമാക്കി. 1998 ഓഗസ്റ്റ് 18 നാണ് സാവി ആദ്യമായി ബാഴ്‌സയുടെ ജഴ്‌സിയണിയുന്നത്. 

Content Highlights: Lionel Messi surpasses Xavi's Barcelona appearance record