പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ വിജയം തുടര്‍ന്ന് പിഎസ്ജി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക് അസിസ്റ്റ് നേടിയ  മത്സരത്തില്‍ സെയ്ന്റ് എറ്റീനെ 3-1ന് തോല്‍പ്പിച്ചു. മാര്‍ക്വീന്യോസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയ ഒരു ഗോള്‍ കണ്ടെത്തി. എറ്റീനായി ഡെനീസ് ബൗംഗെ ലക്ഷ്യം കണ്ടു.

കളി തുടങ്ങി 23-ാം മിനിറ്റില്‍ എറ്റീന ലീഡെടുത്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് എംബാപ്പയെ ഫൗള്‍ ചെയ്തതിന് തിമോത്തിക്ക് റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചതോടെ എറ്റീന പത്ത് പേരായി ചുരുങ്ങി. 

45-ാം മിനിറ്റില്‍ മാര്‍ക്വീന്യോസിലൂടെ പിഎസ്ജി ഒപ്പമെത്തി. 79-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ ലക്ഷ്യം കണ്ടതോടെ പിഎസ്ജി 2-1ന് മുന്നിലെത്തി. 90-ാം മിനിറ്റില്‍ മാര്‍ക്വീന്യോ വീണ്ടും ലക്ഷ്യം കണ്ടതോടെ പിഎസ്ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

ജയത്തിലും സൂപ്പര്‍താരം നെയ്മറിന് പരിക്കേറ്റത് പി.എസ്.ജി.ക്ക് തിരിച്ചടിയായി. സ്ട്രെക്ചറിലാണ് നെയ്മറെ കൊണ്ടുപോയത്. പിന്നില്‍ നിന്നുള്ള ടാക്കിളില്‍ ബ്രസീല്‍ താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. 

Content Highlights: Lionel Messi Sets Up PSG Comeback Win Marred By Neymar Injury