ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടി മെസ്സി, കളം നിറഞ്ഞ് നെയ്മര്‍; പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം


photo: twitter/Paris Saint-Germain

ക്ലെര്‍മൊണ്ട്-ഫെറാന്‍ഡ്: 2022-23 ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ പിഎസ്ജിക്ക് വിജയത്തോടെ തുടക്കം. ക്ലെര്‍മൊണ്ട് ഫൂട്ടിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയുടേയും നെയ്മറിന്റേയും മികച്ച പ്രകടനങ്ങളാണ് നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഗംഭീര വിജയം സമ്മാനിച്ചത്.

ക്ലെര്‍മൊണ്ട് ഫൂട്ടിനെതിരേ തുടക്കത്തില്‍ തന്നെ ആക്രമിച്ചാണ് പിഎസ്ജി കളിച്ചത്. ഒമ്പതാം മിനിറ്റില്‍ തന്നെ നെയ്മര്‍ പിഎസ്ജിയുടെ ആദ്യ ഗോള്‍ നേടി. മെസ്സിയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. 26-ാം മിനിറ്റില്‍ അഷ്രഫ് ഹക്കീമിയും 38-ാം മിനിറ്റില്‍ മാര്‍ക്കിന്യോസും വലകുലുക്കിയതോടെ പിഎസ്ജിയുടെ ലീഡ് മൂന്നായി ഉയര്‍ന്നു. നെയ്മറായിരുന്നു രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത്.

രണ്ടാം പകുതിയില്‍ മെസ്സിയും ഗോള്‍ പട്ടികയില്‍ ഇടം നേടി. അവസാന പത്ത് മിനിറ്റില്‍ രണ്ട് തവണയാണ് മെസ്സി വലകുലുക്കിയത്. 80-ാം മിനിറ്റില്‍ നെയ്മറുടെ അസിസ്റ്റില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. 86-ാം മിനിറ്റിലെ രണ്ടാം ഗോള്‍ കാണികളുടെ മനം കവരുന്നതായിരുന്നു. മധ്യനിരതാരം പാരഡസ് നീട്ടിനല്‍കിയ പന്ത് നെഞ്ച് കൊണ്ട് നിയന്ത്രണത്തിലാക്കിയ ശേഷം മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെയാണ് ഗോള്‍ നേടിയത്. മൊണ്ട്‌പെല്ലിയെറുമായാണ് പിഎസ്ജിയുടെ അടുത്ത മത്സരം.

Content Highlights: Lionel Messi scores outrageous BICYCLE KICK as Paris Saint-Germain defeat Clermont 5-0 in Ligue 1 op


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented