പിഎസ്ജിയുടെ ഗോളാഘോഷം | Photo: twitter| champions league
പാരിസ്: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ലയണല്‍ മെസ്സിയുടെ പി.എസ്.ജി ജഴ്‌സിയിലെ ആദ്യ ഗോള്‍നേട്ടം ആഘോഷമാക്കി ആരാധകര്‍. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ 74-ാം മിനിറ്റിലാണ് മെസ്സി ലക്ഷ്യം കണ്ടത്. പാരിസില്‍ നടന്ന മത്സരത്തില്‍ സിറ്റിയെ പി.എസ്.ജി എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിക്കുകയും ചെയ്തു.
മെസ്സി തുടങ്ങിയ ആക്രമണം മെസ്സി തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു. അര്‍ജന്റീന താരത്തിന്റെ ഇടങ്കലാന്‍ ഷോട്ട് സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സണേയും മറികടന്ന് വലയിലെത്തി. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പോസ്റ്റുകള്‍ നിറഞ്ഞു. 'നിങ്ങള്‍ക്ക് ഗോളല്ലേ വേണ്ടത്...ഇതാ കണ്ടോളൂ ആ ഗോള്‍..' എന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.
മെസ്സിയെ കൂടാതെ ഇദ്രിസ ഗയെയാണ് പിഎസ്ജിയുടെ ഗോള്‍ നേടിയ മറ്റൊരു താരം. എട്ടാം മിനിറ്റില്‍ വലതു ഭാഗത്തുകൂടെ എംബാപ്പെ നടത്തിയ കുതിപ്പില്‍ സിറ്റി പ്രതിരോധം തകര്‍ന്നു. തുടര്‍ന്ന് എംബാപ്പെ ബോക്‌സിലേക്ക് കട്ട് ചെയ്ത പന്ത് സ്വീകരിച്ച് മധ്യനിര താരം ഇദ്രിസ ലക്ഷ്യം കാണുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ പി.എസ്.ജിയുടെ ആദ്യ വിജയമാണിത്. നേരത്തെ ആദ്യ മത്സരത്തില്‍ അവര്‍ സമനില വഴങ്ങിയിരുന്നു.
Content Highlights: Lionel Messi Scores First Goal For PSG In UEFA Champions League
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..