ബാഴ്‌സലോണ: സ്വന്തം മൈതാനമായ ക്യാമ്പ് നൗവില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. ലെവാന്തയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബാഴ്‌സ ഒടുവില്‍ ജയം സ്വന്തമാക്കിയത്. 76-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്.
നേരത്തെ സ്പാനിഷ് ലീഗില്‍ കാദിസിനോയും ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനോടും തോറ്റ ബാഴ്‌സയ്ക്കും കോച്ച് റൊണാള്‍ഡ് കോമാനും ഈ ജയം ആശ്വാസമായി.
മുന്നേറ്റത്തില്‍ ഗ്രീസ്മാനും ബ്രൈത്ത്‌വെയ്റ്റും നിറംമങ്ങിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെ ബാഴ്‌സയുടെ രക്ഷകനായി.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണത്തേത്. ലീഗില്‍ 11 മത്സരങ്ങളില്‍ നിന്ന് 17 പോയന്റുമായി എട്ടാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍. ഇതുവരെ നാലു മത്സരങ്ങളാണ് ബാഴ്‌സ തോറ്റത്.
Content Highlights: Lionel Messi scores Barcelona beat Levante at Camp Nou