പകരക്കാരനായി ഇറങ്ങി മെസ്സി തിളങ്ങി; തുടര്‍ച്ചയായ 35 മത്സരങ്ങളില്‍ തോല്‍വിയറിയാതെ അര്‍ജന്റീന


Photo: AFP

ന്യൂയോര്‍ക്ക്: മൂന്ന് വര്‍ഷങ്ങള്‍, 35 മത്സരങ്ങള്‍, രാജ്യാന്തര ഫുട്‌ബോളില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ് അര്‍ജന്റീന സംഘം. ബുധനാഴ്ച ജമൈക്കയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലും വിജയം കണ്ട മെസ്സിയും സംഘവും തോല്‍വി അറിയാതെ 35 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്.

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. 56-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസിന് പകരമിറങ്ങിയ മെസ്സി നേടിയ ഇരട്ട ഗോളുകളുമായി തിളങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസ്സി ഇരട്ട ഗോളുകള്‍ നേടുന്നത്.

കളിയുടെ 13-ാം മിനിറ്റില്‍ തന്നെ ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന മുന്നിലെത്തി. മികച്ച ഒരു നീക്കത്തിലൂടെ അല്‍വാരസിന് പന്ത് പാസ് ചെയ്ത ലൗറ്റാരോ മാര്‍ട്ടിനസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.

ഗോള്‍ വീണതോടെ ജമൈക്ക പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതിനിടെ 56-ാം മിനിറ്റില്‍ കോച്ച് മാര്‍ട്ടിനസിനെ പിന്‍വലിച്ച് മെസ്സിയെ കളത്തിലിറക്കി. 86-ാം മിനിറ്റില്‍ ടീമിന്റെ ലീഡുയര്‍ത്തിയ മെസ്സി 89-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 86-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള ഒരു ഷോട്ടിലായിരുന്നു മെസ്സിയുടെ ഗോള്‍. 89-ാം മിനിറ്റിലെ ഗോള്‍ ഫ്രീ കിക്കിലൂടെയായിരുന്നു. 164-ാം അന്താരാഷ്ട്ര മത്സരത്തില്‍ മെസ്സിയുടെ 90-ാം ഗോളായിരുന്നു ഇത്. ഇതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും മെസ്സിക്ക് സ്വന്തമായി. 117 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 109 ഗോളുകളുമായി ഇറാന്റെ അലി ദേയിയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

Content Highlights: Lionel Messi scored two goals and Argentina beat Jamaica


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented