photo: Getty Images
പാരിസ്: ബയേണുമായുള്ള ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരം കടുത്തതായിരിക്കുമെന്ന് പിഎസ്ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി. പിഎസ്ജി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സിയുടെ പ്രതികരണം. വിജയിക്കാനായി പരമാവധി ശ്രമിക്കുമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ കിരീടത്തിനായുള്ള പോരാട്ടത്തിലാണ്. മാഴ്‌സയുമായുള്ള മത്സരത്തില്‍ ഞങ്ങള്‍ ഏറെ മെച്ചപ്പെട്ടു. ഈ വിജയങ്ങളോടെ ടീം കരുത്തരാവുകയാണ്. ബയേണിനെതിരേ വിജയിച്ച് അടുത്ത റൗണ്ടിലേക്ക് യോഗ്യതനേടാന്‍ പരമാവധി ശ്രമിക്കും.'- മെസ്സി പറഞ്ഞു.
'ഞങ്ങള്‍ മ്യൂണിക്കിലേക്ക് പോകുകയാണ്. ആദ്യത്തേത് പോലെ വളരെ കടുത്ത മത്സരം കളിക്കാന്‍. അവരുടെ സ്‌റ്റേഡിയത്തില്‍ വിജയിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഞങ്ങള്‍ എല്ലാ കാര്യവും ശരിയായി ചെയ്താല്‍ ചാമ്പ്യന്‍സ് ലീഗിലെ യാത്ര തുടരാനാകും. അതിനായാണ് ഞങ്ങളുടെ ശ്രമം.'- മെസ്സി കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ബയേണിന്റെ തട്ടകമായ അലിയന്‍സ് അരീനയിലാണ് മത്സരം. പിഎസ്ജിയുടെ തട്ടകമായ പാര്‍ക് ഡി പ്രിന്‍സസില്‍ വെച്ച് നടന്ന ആദ്യ പാദ മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് ബയേണ്‍ മ്യൂണിക് വിജയിച്ചിരുന്നു. കിങ്‌സ്‌ലി കൊമാനാണ് ജര്‍മന്‍ വമ്പന്മാര്‍ക്കായി ലക്ഷ്യം കണ്ടത്. അതേ സമയം നെയ്മര്‍ പരിക്കേറ്റ് പുറത്തുപോയത് പിഎസ്ജിക്ക് തിരിച്ചടിയാണ്.
Content Highlights: Lionel Messi's Honest Confession On Bayern Munich Clash In Champions League
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..