സാവോ പോളോ: കോപ്പ അമേരിക്ക ഫുട്‌ബോളിനെതിരേ ലയണല്‍ മെസ്സിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബ്രസീല്‍ താരവും ബാഴ്‌സലോണയിലെ സഹതാരവുമായ ആര്‍തര്‍. ബ്രസീല്‍ കിരീടം നേടിയതിന് പിന്നാലെയാണ് ആര്‍തര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിന് കപ്പ് നേടാന്‍ വേണ്ടി നടത്തുന്നതാണെന്ന് മെസ്സി നേരത്തെ വിമര്‍ശനമുന്നിയിച്ചിരുന്നു. 

'അത് മെസ്സിയുടെ അഭിപ്രായമാണ്. ആ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ റഫറിയിങ്ങിലെ പ്രശ്‌നത്തെ കുറിച്ച് പറയാന്‍ അര്‍ജന്റീനയോളം മികച്ച ടീം വേറെ ഇല്ല'. ആര്‍തര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. അര്‍ജന്റീനയുടെ ചരിത്രത്തിലെ വിവാദ ഗോള്‍ ഉദ്ദേശിച്ചാണ് ആര്‍തര്‍ ഇങ്ങനെ പരിഹസിച്ചത്. അന്ന് മറഡോണയുടെ ദൈവത്തിന്റെ കൈ എന്നറിയിപ്പെടുന്ന ആ ഗോള്‍ അനുവദിച്ചത് റഫറി തന്നെയായിരുന്നു. 

ബ്രസീലുമായുള്ള സെമിഫൈനലിന് ശേഷം മെസ്സിയുമായി സംസാരിച്ചില്ല. അദ്ദേഹം പെട്ടെന്നുതന്നെ ഡ്രസ്സിങ് റൂമിലേക്ക് പോയിരുന്നു. ആര്‍തര്‍ വ്യക്തമാക്കി. 

Read More: 'മെഡലു'മായുള്ള തര്‍ക്കത്തില്‍ ചുവപ്പ് കാര്‍ഡ്; മെസ്സി മെഡല്‍ പോലും വാങ്ങിയില്ല

Read More: അഴിമതി ആരോപണം: മെസ്സിയെ കാത്തിരിക്കുന്നത് വലിയ വിലക്ക്?

 

Content Highlights: Lionel Messi’s Barcelona teammate takes cheeky dig on his referee comment