Photo: twitter.com|FCBarcelona
ബാര്‍സലോണ: ലാ ലിഗയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോള്‍ പ്രകടനവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയപ്പോള്‍ ബാഴ്സലോണ ഗ്രനാഡയെ തകര്‍ത്ത് തരിപ്പണമാക്കി. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് മെസ്സിയും സംഘവും ജയിച്ചുകയറിയത്.
മെസ്സിയെക്കൂടാതെ ആന്റോയിന്‍ ഗ്രീസ്മാനും ടീമിനായി ഇരട്ട ഗോളുകള്‍ നേടി. മെസ്സി 35, 42 മിനിട്ടുകളിലും ഗ്രീസ്മാന് 12, 63 മിനിറ്റുകളിലും ഗോള്‍ നേടി.
മെസ്സി നേടിയ രണ്ടാം ഗോള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഫ്രീകിക്കില്‍ നിന്നാണ് താരം ഗോള്‍ നേടിയത്. പ്രതിരോധ താരങ്ങള്‍ അണിനിരന്നെങ്കിലും പന്ത് അവരുടെ കാലിനടിയിലൂടെ കടത്തിവിട്ട് ഗോള്‍കീപ്പറെ നിസ്സഹായനാക്കി മെസ്സി ഗോള്‍ നേടി. ഈ വിജയത്തോടെ ബാര്‍സലോണ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 18 മത്സരങ്ങളില്‍ നിന്നും 10 വിജയങ്ങള്‍ നേടിയ ടീമിന് 34 പോയന്റാണുള്ളത്.
എന്നാല്‍ താരതമ്യേന ദുര്‍ബലരായ ഒസാസുനയോട് റയല്‍ സമനില വഴങ്ങി. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും റയലിന് ഗോള്‍ നേടാനായില്ല. സമനില വഴങ്ങിയെങ്കിലും ടീം പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 18 മത്സരങ്ങളില്‍ നിന്നും 11 ജയങ്ങളുമായി 37 പോയന്റുകളാണ് ടീമിനുള്ളത്. വെറും 15 മത്സരങ്ങളില്‍ നിന്നും 38 പോയന്റ് നേടിയ അത്ലറ്റിക്കോ മഡ്രിഡാണ് പട്ടികയില്‍ ഒന്നാമത്.
മറ്റുമത്സരങ്ങളില്‍ സെവിയ്യ റയല്‍ സോസിഡാഡിനെയും വിയ്യാറയല്‍ സെല്‍റ്റ വിഗോയെയും പരാജയപ്പെടുത്തി.
Content Highlights: Lionel Messi revival continues as Barcelona thrash Granada
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..