ഹുയെസ്‌ക (സ്‌പെയ്ന്‍): സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്കായി 750 മത്സരങ്ങള്‍ തികച്ച് ലയണല്‍ മെസ്സി. കഴിഞ്ഞ ദിവസം ഹുയെസ്‌കയ്‌ക്കെതിരേ നടന്ന മത്സരം ബാഴ്‌സലോണ ജേഴ്‌സിയില്‍ മെസ്സിയുടെ 750-ാം മത്സരമായിരുന്നു. ലാ ലിഗയില്‍ അഞ്ഞൂറാമത്തേതും. 

767 മത്സരങ്ങള്‍ ബാഴ്‌സയ്ക്കായി കളിച്ച സാവി ഹെര്‍ണാണ്ടസ് മാത്രമാണ് ഇക്കാര്യത്തില്‍ മെസ്സിക്ക് മുന്നിലുള്ളത്. 505 ലാ ലിഗ മത്സരങ്ങളാണ് സാവി ബാഴ്‌സയ്ക്കായി കളിച്ചത്.

അതേസമയം ഹുയെസ്‌കയ്‌ക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം നേടാനും ബാഴ്‌സ്‌ക്കായി. 27-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്ന് ഫ്രാങ്കി ഡിയോങ്ങാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. 

16 മത്സരങ്ങളില്‍ നിന്ന് 28 പോയന്റുമായി ബാഴ്‌സ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.

Content Highlights: Lionel Messi plays 750th game for Barcelona