Photo: AFP
പാരീസ്: സ്പാനിഷ് ക്ലബ്ബ് എഫ്.സി.ബാഴ്സലോണയുമായി 17 വര്‍ഷംനീണ്ട ബന്ധം അവസാനിപ്പിച്ച് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യിലേക്ക് കൂടുമാറിയ ലയണല്‍ മെസ്സിയുടെ നീക്കം പിഴച്ചോ? പുതിയ ക്ലബ്ബിലെ ആദ്യ സീസണ് അവസാനിക്കുമ്പോള്‍ കരിയറിലെ മോശം കാലത്തിലൂടെയാണ് അര്‍ജന്റീന മുന്നേറ്റനിരതാരം കടന്നുപോകുന്നത്. ക്ലബ്ബിനൊപ്പം കിരീടനേട്ടങ്ങളില്‍ പങ്കാളിയായെങ്കിലും ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞുനില്ക്കുന്ന മെസ്സിയെ മൈതാനങ്ങളില്‍ കണ്ടില്ല.
പി.എസ്.ജി.ക്കായി 34 മത്സരങ്ങളില്‍ ഇറങ്ങിയ താരം 11 ഗോള്‍ നേടി. 14 അസിസ്റ്റും നല്കി. 2872 മിനിറ്റാണ് കളത്തില്‍ ചെലവിട്ടത്. ഫ്രഞ്ച് ലീഗ് വണ്ണിലാണ് ആറു ഗോളും 14 അസിസ്റ്റുമുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചുഗോള്‍ നേടിയെങ്കിലും ഗോള്സഹായമില്ല. ഫ്രഞ്ച് കപ്പില്‍ ഗോളും അസിസ്റ്റുമില്ല.
ബാഴ്സയില്‍ കളിതുടങ്ങിയ ആദ്യ രണ്ട് സീസണുകളിലാണ് ഇതിലും കുറച്ച് ഗോളും അസിസ്റ്റുകളുമുള്ളത്. 2006-'07 സീസണ്‍മുതല്‍ മാരകഫോമിലാണ് മെസ്സി കളിച്ചത്.34-കാരനായ താരം കരിയറിന്റെ അവസാനഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പി.എസ്.ജി.യില്‍ പരിക്ക് വേട്ടയാടിയതും സൂപ്പര്‍ താരങ്ങളുടെ ബാഹുല്യവും മെസ്സിയുടെ കളിമികവിനെ ബാധിച്ചിട്ടുണ്ട്. ബാഴ്സ മുന്‍ മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളും ക്ലബ്ബിന്റെ സാമ്പത്തിക ബാധ്യതയുമാണ് ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറാന്‍ മെസ്സിയെ പ്രേരിപ്പിച്ചത്.
Content Highlights: Lionel Messi perhaps experienced the worst season of his professional career
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..