പന്ത് കൊണ്ട് മായാജാലങ്ങൾ കാട്ടുന്ന മെസ്സിയെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പന്തിനുള്ളില്‍ കുടുങ്ങിയ മെസ്സിയെ കണ്ടിട്ടുണ്ടോ? സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പരിശീല ക്യാമ്പിലാണ് രസകരമായ സംഭവമുണ്ടായത്. 

ഇംഗ്ലണ്ടിലെ സെന്റ് ജോര്‍ജ്ജ് പാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന പരിശീലനത്തിനിടെയാണ് മെസ്സിയും സുവരാസുമടക്കമുള്ള താരങ്ങള്‍ വലിയ പന്ത് പോലെയുള്ള കുമിളയ്ക്കുള്ളില്‍ കയറി ഫുട്‌ബോള്‍ കളിച്ചത്. ഓടുന്നതിനിടയില്‍ കൂട്ടിമുട്ടി ചിലര്‍ താഴെ വീണു. മറ്റു ചിലര്‍ ഗോളടിക്കാനുള്ള ശ്രമത്തിലായിരുന്നു. എല്ലാം കഴിഞ്ഞ് അവസാനം ഒരു ഗ്രൂപ്പ് ഫോട്ടോയും.  

സീസണിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ പരിശീലനം നടത്തുകയാണ് ബാഴ്‌സലോണ ടീം. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ശനിയാഴ്ച്ച സെല്‍റ്റിക്കിനെതിരെ ബാഴ്‌സ കളത്തിലിറങ്ങും. ഡബ്‌ളിനിലെ അവിവ സ്റ്റേഡിയത്തിലാണ് മത്സരം.

messi

messi