90 ഗോളുകള്‍; രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ മെസ്സി മൂന്നാമന്‍


Photo: AFP

ന്യൂയോര്‍ക്ക്: രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി. ബുധനാഴ്ച ജമൈക്കയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടു ഗോളുകള്‍ കൂടി നേടിയതോടെ അര്‍ജന്റീനയ്ക്കായി 164 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മെസ്സിയുടെ ഗോള്‍നേട്ടം 90 ആയി. നിലവില്‍ കളിക്കുന്നവരില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതാണ് മെസ്സി.

89 അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മലേഷ്യയുടെ മുഖ്താര്‍ ദാഹരിയേയാണ് മെസ്സി മറികടന്നത്. നേരത്തെ ഇറാന്‍ താരം അലി ദേയിയുടെ ഗോള്‍ റെക്കോഡ് കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറികടന്നിരുന്നു. നിലവില്‍ 191 മത്സരങ്ങളില്‍ നിന്ന് 117 ഗോളുകളുമായി റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇറാനായി 148 മത്സരങ്ങളില്‍ നിന്നായി 109 ഗോളുകള്‍ നേടിയ അലി ദേയി രണ്ടാമതുണ്ട്. 131 മത്സരങ്ങളില്‍ നിന്ന് 84 ഗോളുകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മെസ്സിയുടെ പിന്നിലുണ്ട്.



Content Highlights: Lionel Messi is the third player on list of most goals in international football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented