Image Courtesy: Twitter
ലയണല്‍ മെസ്സി കളി പഠിച്ചതും ഇതുവരെ കളിച്ചതും എഫ്.സി. ബാഴ്സലോണയില്‍. കരിയര്‍ അവസാനിപ്പക്കേണ്ടതും ബാഴ്സയില്‍തന്നെയാണ്. എന്നാല്‍ അടുത്തിടെ ക്ലബ്ബ് ബോര്‍ഡുമായി തുടരെയുണ്ടായ തര്‍ക്കങ്ങള്‍ താരം ക്ലബ്ബ് വിട്ടുപോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെക്കുന്നു.
ക്ലബ്ബ് വിടുന്നത് മെസ്സിക്കും മെസ്സിയെ പോകാന്‍ അനുവദിക്കുന്നത് ക്ലബ്ബിനും അത്ര സുഖകരമായിരിക്കില്ല. എന്നാലും ചിലപ്പോള്‍ അങ്ങനേയും സംഭവിക്കാം.
19 വര്‍ഷമായി മെസ്സി ബാഴ്സയിലെത്തിയിട്ട്. 2005-ന് ശേഷം എട്ട് തവണ ബാഴ്സയുമായി കരാര്‍ പുതുക്കിയിട്ടുണ്ട്. 2017-ല്‍ കരാര്‍ പുതുക്കുമ്പോള്‍ ഒരു നിബന്ധനകൂടി അധികമായി ചേര്‍ത്തിട്ടുണ്ട്. കരാര്‍ കാലയളവിലെ ഏത് സീസണിന്റെ അവസാനവും മെസ്സിക്ക് ക്ലബ്ബ് വിട്ടുപോകാന്‍ ഈ നിബന്ധന വഴി സാധിക്കും.
മെസ്സി ബാഴ്സ വിട്ടാല്‍ എങ്ങോട്ടെന്ന ചോദ്യം ഫുട്ബോള്‍ ലോകത്ത് മുഴങ്ങുന്നുണ്ട്. കാരണം ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് മെസ്സി. 591 കോടി രൂപയാണ് മെസ്സിയുടെ വാര്‍ഷിക പ്രതിഫലം. ഇത്രയും തുക നല്‍കാന്‍ കഴിയുന്ന ക്ലബ്ബുകള്‍ കുറവാണ്.
32-കാരനായ മുന്നേറ്റനിരതാരത്തിന് മുന്നില്‍ അഞ്ച് ക്ലബ്ബുകളാണുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുമാണ് ഇതില്‍ മുന്നില്‍. ക്ലബ്ബ് ഫുട്ബോളില്‍ പണത്തിന് പഞ്ഞമില്ലാത്ത ക്ലബ്ബുകളാണ് ഇവ രണ്ടും. സിറ്റിക്കാണ് ഇതില്‍ കൂടുതല്‍ സാധ്യത. പെപ്പ് ഗാര്‍ഡിയോളയുടെ സാന്നിധ്യം അവര്‍ക്ക് പ്ലസ് പോയന്റാണ്.
മൂന്നാം ക്ലബ്ബ് ഇന്റര്‍മിലാനാണ്. മെസ്സിയെ കൊണ്ടുവരാനുള്ള സാമ്പത്തികസ്ഥിതി ക്ലബ്ബിനുണ്ടെന്ന് മുന്‍ പ്രസിഡന്റ് മാസിമോ മൊറാട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിനും മെസ്സിയെ ഏറ്റെടുക്കാന്‍ കഴിയും. അഞ്ചാം ക്ലബ്ബ് ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മയാമിയാണ്. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബാണിത്.
Content Highlights: Lionel Messi is now the rebel at Barcelona may leave club
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..