മറഡോണയെ മറികടന്ന് മെസ്സി എക്കാലത്തെയും മികച്ച കളിക്കാരനായി മാറി - സ്‌കലോണി


Photo: AFP

ബ്യൂണസ് ഐറിസ്: ഡീഗോ മാറഡോണ മഹാനായ താരമാണെങ്കിലും എക്കാലത്തെയും മികച്ച താരം ലയണല്‍ മെസ്സിയാണെന്ന് ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന ഫുട്ബോള്‍ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോണി.

''രണ്ടുപേരില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തിരഞ്ഞെടുക്കുക മെസ്സിയെയാവും. എക്കാലത്തെയും മികച്ച താരമെന്ന ബഹുമതിയില്‍ മെസ്സി മാറോഡണയെ മറികടന്നു'' - സ്‌കലോണി പറഞ്ഞു. ചൊവ്വാഴ്ച ഒരു സ്പാനിഷ് റേഡിയോ സ്റ്റേഷന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സ്‌കലോണിയുടെ വാക്കുകള്‍.

ഫ്രാന്‍സിനെ ഫൈനലില്‍ തോല്‍പ്പിച്ച് ഡിസംബറില്‍ അര്‍ജന്റീന ലോകചാമ്പ്യന്മാരായിരുന്നു. ലോകകിരീടം നേടുംമുമ്പ് മെസ്സിക്ക് മുകളിലാണ് അര്‍ജന്റീനാ ആരാധകര്‍ മാറഡോണയെ പ്രതിഷ്ഠിച്ചിരുന്നത്.

''2018-ല്‍ ഞാന്‍ കോച്ചായപ്പോള്‍ ആദ്യം വിളിച്ചത് മെസ്സിയെയാണ്. റഷ്യ ലോകകപ്പിലെ തോല്‍വിയുടെ ആഘാതത്തില്‍ ടീമില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മെസ്സി. തിരിച്ചുവരണമെന്നും ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതുസംഭവിച്ചു. എട്ട് മാസങ്ങള്‍ക്കിപ്പുറം അര്‍ജന്റീന തകര്‍പ്പന്‍ ടീമായി മാറി'' - സ്‌കലോണി പറഞ്ഞു.

Content Highlights: Lionel Messi greater than Diego Maradona says Argentina coach Lionel Scaloni


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented