Image Courtesy: Getty Images
ബാഴ്‌സലോണ: ഒസാസുനയ്‌ക്കെതിരേ കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്കു പിന്നാലെ ലാ ലിഗ കിരീടവും നഷ്ടപ്പെട്ടതോടെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി.
കഴിഞ്ഞ ദിവസം ബാഴ്‌സ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഒസാസുനയോട് പരാജയപ്പെട്ടിരുന്നു. ബാഴ്‌സ തോറ്റപ്പോള്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് വിയ്യാറയലിനെ മറികടന്ന് ലാ ലിഗ കിരീടവും സ്വന്തമാക്കി. ഇതോടെയാണ് മെസ്സി ടീമിന്റെ പ്രകടനത്തില്‍ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.
ബാഴ്‌സലോണ ടീം ദുര്‍ബലമാണെന്ന് മെസ്സി തുറന്നടിച്ചു. റയല്‍ മത്സരങ്ങള്‍ ജയിച്ച് അവരുടെ ഭാഗം ഭംഗിയാക്കിയപ്പോള്‍ അവരുടെ ലീഗ് വിജയത്തില്‍ ബാഴ്‌സയും സഹായിച്ചെന്ന് മെസ്സി പറഞ്ഞു. ''റയല്‍ മത്സരങ്ങള്‍ ജയിച്ച് അവരുടെ ഭാഗം ഭംഗിയാക്കി. ശ്രദ്ധേയമായ കാര്യമാണത്. പക്ഷേ ഈ ലീഗ് നേടാന്‍ ഞങ്ങള്‍ അവരെ സഹായിക്കുകയും ചെയ്തു. എങ്ങനെ കളിച്ചു എന്ന കാര്യത്തില്‍ നമ്മള്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകേണ്ടതുണ്ട്.'' - മെസ്സി പറഞ്ഞു.
''നാളുകള്‍ക്ക് മുമ്പേ ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെ കളിച്ചാന്‍ നമുക്ക് ചാമ്പ്യന്‍സ് ലീഗ് ജയിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇപ്പോഴിതാ ലാ ലിഗ പോലും വിജയിക്കാന്‍ സാധിക്കത്ത തരത്തിലായി. ഇതുപോലെയാണ് കളിയെങ്കില്‍ നാപ്പോളിയോടും നമ്മള്‍ തോല്‍ക്കും. പിഴവുകള്‍ക്ക് നമുക്ക് നമ്മെ തന്നെ പഴിക്കേണ്ടിവരും, എന്നിട്ട് ചാമ്പ്യന്‍സ് ലീഗില്‍ പൂജ്യത്തില്‍ നിന്ന് നമുക്ക് തുടങ്ങണം.'' - മെസ്സി കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ നാപ്പോളിയുമായി രണ്ടാം പാദ മത്സരം ബാഴ്‌സയ്ക്ക് ബാക്കിയുണ്ട്. ഇറ്റലിയില്‍ നടന്ന ആദ്യ പാദം സമനിലയിലായിരുന്നു (1-1).
Content Highlights: Lionel Messi furious on Barcelona performance after losing La Liga title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..