ലാ ലിഗ മത്സരത്തിനിടെ ഡീഗോ മാറഡോണയ്ക്ക് ആദരവർപ്പിച്ച ശേഷം ബാഴ്‌സലോണ ജേഴ്‌സിയെടുക്കാൻ പോകുന്ന മെസ്സി | Photo by J. BASSA|AFP
ബാഴ്‌സലലോണ: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് കളിക്കളത്തില്‍ ആദരവര്‍പ്പിച്ച ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്ക് പിഴശിക്ഷ.
നവംബര്‍ 29-ന് ലാ ലിഗയില്‍ ഒസാസൂനയ്ക്കെതിരായ മത്സരത്തില്‍ ഗോളടിച്ചശേഷം മെസ്സി തന്റെ തന്റെ ബാഴ്സ ജേഴ്സി അഴിച്ച് മാറ്റി ഉള്ളില്‍ ധരിച്ചിരുന്ന അര്‍ജന്റീന ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലെ മാറഡോണയുടെ 10-ാം നമ്പര്‍ ജേഴ്സി പ്രദര്‍ശിപ്പിച്ച് ഇതിഹാസ താരത്തിന് ആദരവര്‍പ്പിച്ചിരുന്നു. താരത്തിന്റെ ഈ പ്രവൃത്തിക്കെതിരെയാണ് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ നടപടിയെടുത്തത്.
മെസ്സിക്ക് 600 യൂറോ പിഴവിധിച്ച സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ ബാഴ്‌സലോണ ക്ലബ്ബിനോട് 180 യൂറോയും പിഴയടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മത്സരത്തിനിടെ ജേഴ്‌സി അഴിച്ച് മാറ്റിയതിനു പിന്നാലെ തന്നെ റഫറി മെസ്സിക്ക് നേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയിരുന്നു.
മാറഡോണയ്ക്ക് വ്യത്യസ്തമായി ആദരവര്‍പ്പിച്ച മെസ്സിയുടെ നടപടി ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനെതിരേ നടപടിയെടുത്ത സ്പാനിഷ് സോക്കര്‍ ഫെഡറേഷനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
മാറഡോണയ്ക്ക് ആദരമര്‍പ്പിച്ചുള്ള പ്രവൃത്തിയായതിനാല്‍ മെസ്സിക്കെതിരേ നടപടിയെടുക്കരുതെന്ന് ബാഴ്‌സലോണ സ്പാനിഷ് സോക്കര്‍ ഫെഡറേഷനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാന്‍ ഫെഡറേഷന്‍ തയ്യാറായില്ല.
Content Highlights: Lionel Messi fined 600 euros for tribute to Maradona
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..