ബ്യൂണസ് ഏറീസ്: ലോകകപ്പ് ഫുട്‌ബോളിനുശേഷം ലയണല്‍ മെസ്സി അര്‍ജന്റീന ദേശീയ ടീമില്‍ തിരിച്ചെത്തി. ലോകകപ്പില്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് ഏറ്റുവാങ്ങിയ തോല്‍വി കഴിഞ്ഞ് എട്ടു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ ടീമിലേയ്ക്കുള്ള മെസ്സിയുടെ തിരിച്ചുവരവ്.

വെനസ്വേല, മൊറോക്കോ എന്നിവയ്‌ക്കെതിരായ സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിലാണ് താത്കാലിക പരിശീലകന്‍ ലയണല്‍ സ്‌കലോണി മെസ്സിയെ ഉള്‍പ്പെടുത്തിയത്. പാരിസ് സെന്റ് ജര്‍മനുവേണ്ടി കളിക്കുന്ന ഏഞ്ചല്‍ ഡി മരിയയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പിനുശേഷം നടന്ന അര്‍ജന്റീനയുടെ ആറ് സൗഹൃദ മത്സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല. ഇതില്‍ നാല് മത്സരങ്ങളിലും അര്‍ജന്റീന വിജയിക്കുകയും ചെയ്തിരുന്നു. ഗ്വാട്ടിമാല, ഇറാഖ്, മെക്‌സിക്കോ (രണ്ടു തവണ) എന്നിവര്‍ക്കെതിരേയായിരുന്നു അര്‍ജന്റീനയുടെ ജയങ്ങള്‍. ജിദ്ദയില്‍ നടന്ന മത്സരത്തില്‍ പരമ്പരാഗത വൈരികളായ ബ്രസീലിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ അര്‍ജന്റീന കൊളംബിയയോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്തു.

ജൂണ്‍ പതിനാലിന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിന് മുന്നോടിയായാണ് 128 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയിട്ടുള്ള മെസ്സിയെ കോച്ച് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാര്‍ച്ച് 22ന് മാഡ്രിഡിലാണ് വെനസ്വേലയ്‌ക്കെതിരായ മത്സരം. 26ന് ടാന്‍ജിയറില്‍ മൊറോക്കോയെയും നേരിടും. ഇതിൽ മാഡ്രിഡിലെ മത്സരത്തിനുള്ള പതിനായിരത്തിലേറെ ടിക്കറ്റുകൾ

ടീം: ഗോള്‍കീപ്പര്‍മാര്‍: അഗസ്റ്റന്‍ മാര്‍ഷെസിന്‍, യുവാന്‍ മുസ്സോ, എസ്തബാന്‍ അന്‍ഡ്രാഡ, ഫ്രാങ്കോ അര്‍മാനി. ഡിഫന്‍ഡര്‍മാര്‍: ജര്‍മന്‍ പെസ്സെല്ല, ഗബ്രിയല്‍ മെര്‍ക്കാഡോ, യുവാന്‍ ഫോയ്ത്ത്, നിക്കോളസ് ഓട്ടമെന്‍ഡി, വാള്‍ട്ടര്‍ കന്നെമാന്‍, നിക്കോളസ് ടാഗ്ല്യാഫിക്കോ, മാര്‍ക്കസ് അക്യൂന, ഗോണ്‍സാലോ മോണ്‍ടിയല്‍, റെന്‍സോ സരവിയ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്. മിഡ്ഫീല്‍ഡര്‍മാര്‍: ലിയാന്‍ഡ്രോ പരെഡെസ്, ഗ്യുഡോ റോഡ്രിഗസ്, ജിയോവാനി ലോ സെല്‍സോ, മാന്വല്‍ ലാന്‍സിനി, റോബര്‍ട്ടോ പെര്യെര, ഏഞ്ചല്‍ ഡി മരിയ, മത്യാസ് സാരാഷോ, ഇവാന്‍ മാര്‍ക്കോണ്‍, ഡോമിനിഗോ ബ്ലാങ്കോ, റോഡ്രിഗോ ഡി പോള്‍. സ്‌ട്രൈക്കര്‍മാര്‍: ലയണല്‍ മെസ്സി, ഗോണ്‍സാലോ മാര്‍ട്ടിനെസ്, പൗലോ ഡിബാല, ഏഞ്ചല്‍ കോരിയ, ലൗട്ടാരോ മാര്‍ട്ടിനെസ്, ഡാരിയോ ബെനെഡെറ്റോ, മത്യാസ് സുവാരസ്.

Content Highlights: Lionel Messi Comes Back Argentin Venezuela Morocco Copa America World Cup  Football