Photo: AFP
പാരിസ്: സസ്‌പെന്‍ഷന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയെ കൂക്കിവിളിച്ചും കളിയാക്കിയും പി.എസ്.ജി. ആരാധകര്‍. അയാസിയോയ്‌ക്കെതിരായ ലീഗ് വണ്‍ മത്സരത്തിലാണ് മെസ്സിയെ ആരാധകര്‍ അപമാനിച്ചത്.
ആദ്യ ഇലവനില്‍ സ്ഥാനം നേടിയ മെസ്സിയുടെ കാലില്‍ പന്തെത്തുമ്പോഴെല്ലാം ആരാധകര്‍ കൂക്കിവിളിച്ചു. മത്സരത്തില്‍ പി.എസ്.ജി 5-0 ന് വിജയിച്ചെങ്കിലും മെസ്സിയ്ക്ക് ഗോളടിക്കാനായില്ല. പി.എസ്.ജി. ആരാധകരുടെ ഭാഗത്തുനിന്നുള്ള മോശം സമീപനം മെസ്സി ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പി.എസ്.ജിയ്ക്ക് വേണ്ടി മത്സരത്തില്‍ കിലിയന്‍ എംബാപ്പെ രണ്ട് ഗോളടിച്ചപ്പോള്‍ ഫാബിയാന്‍ റിയൂസ്, അഷ്‌റഫ് ഹക്കീമി എന്നിവരും വലകുലുക്കി. മുഹമ്മദ് യൂസഫിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി.
ആരാധകരുടെ മോശമായ പ്രതികരണം മെസ്സിയ്ക്കും പി.എസ്.ജിയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പി.എസ്.ജി. താരം റെനാറ്റോ സാഞ്ചസ് മത്സരശേഷം വ്യക്തമാക്കിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനെത്തുടര്‍ന്നാണ് മെസ്സിയ്ക്ക് പി.എസ്.ജിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഈ സീസണ്‍ കഴിയുന്നതോടെ മെസ്സി ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. താരം തിരിച്ച് പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തന്നെ തിരിച്ചുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗദി ക്ലബ്ബായ അല്‍ ഹിലാലും മെസ്സിയെ സ്വന്തമാക്കാനായി രംഗത്തുണ്ട്.
Content Highlights: Lionel Messi booed by psg fans fans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..