Photo: twitter.com/PSG_English/
പാരിസ്: അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്രചെയ്തതിന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ ടീമിന്റെ പരിശീലന സെഷനില്‍ മടങ്ങിയെത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി.
നേരത്തെ മെസ്സിയെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ എത്ര ദിവസത്തേക്കാണെന്നത് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
ഇതിനു പിന്നാലെ താരം ക്ലബ്ബിനോടും സഹതാരങ്ങളോടും ക്ഷമാപണം നടത്തിയിരുന്നു. വിലക്കേര്‍പ്പെടുത്തി ആറ് ദിവസം പിന്നിടുമ്പോഴാണ് മെസ്സി ഇപ്പോള്‍ ക്ലബ്ബിനൊപ്പം ചേര്‍ന്നിരിക്കുന്നത്. മെസ്സിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ക്ലബ്ബ് പിന്‍വലിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
മെസ്സി പരിശീലിക്കുന്ന ചിത്രം പങ്കുവെച്ച് പിഎസ്ജി തന്നെയാണ് താരം തിരിച്ചെത്തിയ കാര്യം അറിയിച്ചത്.
Content Highlights: Lionel Messi back in training with PSG
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..