സൗഹൃദ മത്സരത്തിനിടെ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി തന്നോട്ട് വായടയ്ക്കാന്‍ പറഞ്ഞുവെന്ന് ബ്രസീല്‍ പരിശീലകന് ടിറ്റെ. റിയാദില്‍ നടന്ന മത്സരത്തില്‍ മത്സരത്തില്‍ മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന 1-0നു ജയിച്ചിരുന്നു. ഇതിനിടെയാണ് മെസ്സിയും ടിറ്റെയും തമ്മില്‍ കൊമ്പ് കോര്‍ത്തത്. ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് മിണ്ടാതിരിക്കാന്‍ മെസ്സി ആംഗ്യം കാണിക്കുകയാരുന്നു.
മത്സരശേഷം പത്രസമ്മേളനത്തിലാണ് ടിറ്റെ ഇക്കാര്യം പറഞ്ഞത്. 'കാസെമിറോയെ ഫൗള്‍ ചെയ്തതിന് മെസ്സിക്ക് മഞ്ഞക്കാര്‍ഡ് നല്‍കണം എന്ന് ഞാന്‍ റഫറിയോടു വാദിക്കുകയായിരുന്നു. അപ്പോള്‍ മെസ്സി എന്നോടു മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ തിരിച്ചും.' ടിറ്റെ പറഞ്ഞു.
ബ്രസീല്‍- അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് മോശമായിരുന്നെന്നും ടിറ്റെ പറഞ്ഞു. ' മെസ്സിയെ അലക്സ് സാന്ദ്രോ ഫൗളൊന്നും ചെയ്തില്ല. എന്നിട്ടും റഫറി പെനല്‍റ്റി വിധിച്ചു. കുറച്ചു കൂടി പരിചയസമ്പത്തുള്ള റഫറി വേണം ഇത്തരം മത്സരങ്ങള്‍ക്ക്.'' ടിറ്റെ കൂട്ടിച്ചേര്‍ത്തു.
ബ്രസീല്‍ താരം അലക്സ് സാന്ദ്രോ തന്നെ വീഴ്ത്തിയതിനു കിട്ടിയ പെനല്‍റ്റി വഴിയാണ് മെസ്സി ടീമിന്റെ വിജയഗോള്‍ നേടിയത്. മെസ്സി എടുത്ത കിക്ക് ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസന് ബെക്കര്‍ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ഷോട്ടില്‍ മെസ്സി ലക്ഷ്യം കണ്ടു.
Thiago Silva pistola com Messi:
— globoesportecom (@globoesportecom) November 16, 2019
"Um dos caras mais admirados do futebol mandar um treinador calar a boca, por mais que você tenha rivalidade, a educação tem que estar em primeiro lugar"
Leia a entrevista indignada de Thiago Silva https://t.co/HYj6xR7Www pic.twitter.com/64xfc4LE75
Content Highlights: Lionel Messi asks Brazil coach Tite to 'shut his mouth'