Photo: AFP
ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള പട്ടികയായി. പോയ വര്‍ഷത്തെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള പട്ടികയില്‍ ലയണല്‍ മെസ്സി, എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ തുടങ്ങിയവരുണ്ട്. കഴിഞ്ഞ സീസണില്‍ ട്രബിള്‍ നേടിയ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അഞ്ച് താരങ്ങള്‍ പട്ടികയിലുണ്ട്. ഇത്തവണത്തെ യുവേഫയുടെ മികച്ച താരത്തിനുളള പുരസ്‌കാരം നേടിയ ഹാളണ്ട് തന്നെയാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. മികച്ച പുരുഷ താരത്തെ കണ്ടെത്താന്‍ കഴിഞ്ഞ ലോകകപ്പിലെ പ്രകടനം പരിഗണിക്കില്ല.
കഴിഞ്ഞ ഡിസംബര്‍ 19 മുതല്‍ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഇതാണ് ഹാളണ്ടിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. ഹാളണ്ടിന് പുറമെ കെവിന്‍ ഡി ബ്രൂയ്ന്‍, ജൂലിയന്‍ അല്‍വാരസ്, ബെര്‍ണാഡോ സില്‍വ, റോഡ്രി, സിറ്റിയുടെ ക്യാപ്റ്റനായിരുന്ന ഇല്‍കായ് ഗുണ്ടോഗന്‍ എന്നിവരും പട്ടികയിലുണ്ട്.
മികച്ച വനിതാ താരത്തെ കണ്ടെത്താനുള്ള പട്ടികയില്‍ സല്‍മ പാരല്ലെലോ, ലോറന്‍ ജെയിംസ് എന്നിവര്‍ക്കൊപ്പം ഇത്തവണത്തെ യുവേഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നേടിയ ഐറ്റാന ബോണ്‍മാറ്റിയുമുണ്ട്. കഴിഞ്ഞ സീസണില്‍ സിറ്റിയുടെ കുതിപ്പിന് ചുക്കാന്‍ പിടിച്ച പെപ് ഗ്വാര്‍ഡിയോള മികച്ച പുരുഷ പരിശീലകനുള്ള പട്ടികയിലുണ്ട്. ഒക്ടോബര്‍ ആറ് വരെ ഓരോ വിഭാഗത്തിനും ആരാധകര്‍ക്ക് വോട്ട് ചെയ്യാം.
പുരുഷ താരങ്ങളുടെ പട്ടിക
ജൂലിയന്‍ അല്‍വാരസ്, മാഴ്‌സെലോ ബ്രോസോവിച്ച്, കെവിന്‍ ഡി ബ്രൂയ്ന്‍, ഇല്‍കായ് ഗുണ്ടോഗന്‍, എര്‍ലിങ് ഹാളണ്ട്, റോഡ്രി, ഖ്വിച്ച ക്വാററ്റ്സ്ഖേലിയ, കിലിയന്‍ എംബാപ്പെ, ലയണല്‍ മെസ്സി, വിക്ടര്‍ ഒസിംഹെന്‍, ഡെക്ലാന്‍ റൈസ്, ബെര്‍ണാഡോ സില്‍വ.
വനിതാ താരങ്ങളുടെ പട്ടിക
ഐറ്റാന ബോണ്‍മതി, ലിന്‍ഡ കെയ്സെഡോ, റേച്ചല്‍ ഡാലി, കാഡിഡിയറ്റോ ഡയാനി, കെയ്റ്റ്ലിന്‍ ഫോര്‍ഡ്, മേരി ഫൗളര്‍, അലക്സ് ഗ്രീന്‍വുഡ്, ജെന്നി ഹെര്‍മോസോ, ലിന്‍ഡ്സെ ഹൊറാന്‍, അമാന്‍ഡ ഇലെസ്റ്റെഡ്, ലോറന്‍ ജെയിംസ്, സാം കെര്‍, മാപ്പി ലിയോണ്‍, ഹിനത മിയാസാവ, കെയ്‌റ വാല്‍ഷ്, സല്‍മ പാരല്ലെലോ.
മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടിക
യാസിന്‍ ബോനോ, തിബോ കുര്‍ട്വാ, എഡേഴ്‌സണ്‍, ആന്ദ്രേ ഒനാന, മാര്‍ക്ക് ആന്ദ്രേ ടെര്‍സ്‌റ്റേഗന്‍
പുരുഷ പരിശീലകര്‍
പെപ് ഗ്വാര്‍ഡിയോള, സിമോണ്‍ ഇന്‍സാഗി, ആംഗെ പോസ്റ്റെകോഗ്ലോ, ലൂസിയാനോ സ്പല്ലെറ്റി, സാവി.
Content Highlights: Lionel Messi and Erling Haaland headline nominees for fifa the best award
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..