ക്രിസ്റ്റഫർ എൻകുൻകു| Photo: AFP
ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ് ലീഗ 2021-2022 സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ലെയ്പ്‌സിഗിന്റെ ക്രിസ്റ്റഫര്‍ എന്‍കുന്‍കു. സാക്ഷാല്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെയും എര്‍ലിങ് ഹാളണ്ടിനെയും മറികടന്നാണ് ഫ്രഞ്ച് താരമായ എന്‍കുന്‍കു ബുണ്ടസ് ലീഗയിലെ താരമായത്.
ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോവ്‌സ്‌കി, ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്റെ ഹാളണ്ട്, ബയേണ്‍ ലെവര്‍കൂസന്റെ പാട്രിക്ക് ഷിക്ക് എന്നിവരാണ് എന്‍കുന്‍കുവിനൊപ്പം മത്സരിച്ചത്. ഈ സീസണില്‍ നാല് തവണ മികച്ച താരത്തിനുള്ള പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നേടാന്‍ എന്‍കുന്‍കുവിന് സാധിച്ചിരുന്നു. 2021 ഒക്ടോബര്‍, 2022 ഫെബ്രുവരി, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ എന്‍കുന്‍കു ഈ പുരസ്‌കാരം നേടി.
24 കാരനായ എന്‍കുന്‍കു 34 ബുണ്ടസ് ലീഗ മത്സരങ്ങളില്‍ നിന്ന് 20 ഗോളുകള്‍ നേടി. 13 അസിസ്റ്റുകളും നല്‍കി. എന്‍കുന്‍കുവിന്റെ കരുത്തിലാണ് ലെയ്പ്‌സിഗ് പോയന്റ് പട്ടികയില്‍ നാലാമതെത്തി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയത്.
Also Read
ഗോളുകളും അസിസ്റ്റുകളും നേടിയതാണ് എന്‍കുന്‍കുവിന് തുണയായത്. ലെവന്‍ഡോവ്‌സ്‌കി 35 ഗോളുകള്‍ നേടി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഏറെ മുന്നിലെത്തിയെങ്കിലും അസിറ്റുകളുടെ എണ്ണത്തില്‍ കുറവുവന്നു
എന്‍കുന്‍കു ഈ സീസണോടെ ലെയ്പ്‌സിഗ് വിടുമെന്ന വാര്‍ത്ത ഇതിനോടകം പ്രചരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്‍കുന്‍കുവിനെ സ്വന്തമാക്കാനായി വല വിരിച്ചിട്ടുണ്ട്.
Content Highlights: Christopher Nkunku, bundes liga, Bundesliga Player of the Season award, Robert Lewandowski
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..